ഒമാനിലെ ജീവിത ചിലവില്‍ വന്‍ വര്‍ധന; വിലയില്‍ മാറ്റം വന്നത് ഇവയൊക്കെ

single1

ഒമാന്‍: ഒമാനില്‍ ജനങ്ങളുടെ ജീവിത ചെലവില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയ സ്ഥിതി വിവര മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പ്രതിവര്‍ഷ പണപെരുപ്പം സെപ്തംബര്‍ അവസാനം 1.60 ശതമാനമായാണ് ഉയര്‍ന്നത്.

ഫര്‍ണിഷിങ്, ഹൗസ്‌ഹോള്‍ഡ് ഉപകരണങ്ങള്‍, വീട് അറ്റകുറ്റപ്പണി എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ഉണ്ടായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.45 ശതമാനമാണ് കൂടിയതെന്ന് കണക്കുകള്‍ പറയുന്നു. ഗതാഗത മേഖലയിലുണ്ടായത് 3.24 ശതമാനത്തിന്റെ വര്‍ധനയാണ്. വിദ്യാഭ്യാസ മേഖലയിലെ ചെലവ് 2.84 ശതമാനവും കൂടിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങളുടെ വിഭാഗത്തില്‍ 1.80 ശതമാനം വില കൂടി. ജലം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ വിഭാഗത്തില്‍ 1.80 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി. ആരോഗ്യ മേഖലയിലെ ചെലവില്‍ 0.42 ശതമാനവും കൂടി. ഭക്ഷണപാനീയങ്ങളുടെ വിഭാഗത്തില്‍ മല്‍സ്യങ്ങളുടെയും കടല്‍ വിഭവങ്ങളുടെയും വില 2.51 ശതമാനവും പച്ചക്കറി വില 8.47 ശതമാനവും പഴവര്‍ഗങ്ങളുടെ വില 2.41 ശതമാനവും കൂടി. പുകയില ഉല്‍പന്നങ്ങളാണ് ഏറ്റവുമധികം വില ഉയര്‍ന്നത്. 23.99 ശതമാനമാണ് ഈ വിഭാഗത്തിലെ വര്‍ധനവെന്നും കണക്കുകള്‍ പറയുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *