ഒമാനില്‍ വാഹനാപകടം ; മലയാളിക്ക് ദാരുണാന്ത്യം

മസ്‌കത്ത്: ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്.

മറ്റ് രണ്ടുപേര്‍ പാകിസ്ഥാന്‍ പൗരന്മാരാണ്.  തിങ്കളാഴ്ച  രാവിലെ   മസ്‌കത്തില്‍ നിന്നും ഏകദേശം അഞ്ഞൂറിലധികം കിലോമീറ്റര്‍ ദൂരെ ഹൈമക്കടുത്ത മുഹൈസിനയിലാണ് അപകടം സംഭവിച്ചത് .

ജോലിയുമായി ബന്ധപെട്ട് മുഹൈസിനയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മസ്‌കത്തിനടുത്ത വാദി കബീറില്‍ അലൂമിനിയം ഇന്‍സ്റ്റലേഷന്‍ സ്ഥാപനം നടത്തി വരികയായിരുന്നു പ്രദീപും സഹപ്രവര്‍ത്തകരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *