മസ്‌ക്കത്തിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കില്‍ ഇളവ്…

മസ്‌കത്ത്; മസ്‌കത്തിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്ക് കുറച്ചു. 30 മിനുട്ട് വരെ 500 ബൈസയാണ് നിലവില്‍ ഈടാക്കുന്നത്. ഇതു തുടരും. എന്നാല്‍, 30 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സമയത്തിന് ഒരു റിയാലാണ് ഇനി ഈടാക്കുക. നേരത്തെ ഇത് രണ്ട് റിയാല്‍ ആയിരുന്നു.

ഒന്ന് മുതല്‍ രണ്ട് മണക്കൂര്‍ വരെയുള്ള നിരക്ക് മൂന്ന് റിയാലില്‍ നിന്നു രണ്ട് റിയാലാക്കി കുറിച്ചു. രണ്ടു മുതല്‍ മൂന്ന് മണിക്കൂര്‍ വരെയുള്ള നിരക്ക് നാലില്‍ നിന്നു മൂന്നു റിയാലാക്കിയും കുറച്ചു. എന്നാല്‍, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ 24 മണിക്കൂര്‍ വരെയുള്ള സമയത്തിന് നേരത്തെ ഈടാക്കിയ നിരക്ക് തന്നെ തുടരുമെന്നും ഒമാന്‍ എയര്‍പോര്‍ട് വ്യക്തമാക്കി. എണ്ണായിരത്തോളം കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ പുതിയ വിമാനത്താവളത്തില്‍ സൗകര്യമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *