ഗള്‍ഫ്‌ യാത്രക്കുള്ള പോലീസ്‌ ക്ലിയറന്‍സ് : അപാകത പരിഹരിക്കാന്‍ ഡി.ജി.പി ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

web desk

തിരുവനന്തപുരം:ഗള്‍ഫ്‌ യാത്രക്കുള്ള പോലീസ്‌ ക്ലിയറന്‍സ് അപാകത പരിഹരിക്കാന്‍ ഡി.ജി.പി ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.നിയമസഭയിൽ ഇത് സംബന്ധിച്ച സബ്മിഷന് മറുപടി നൽകിയതായി  പിണറായിയുടെ ഫേസ് ബുക്കില്‍  അറിയിപ്പും വന്നു .

ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മുന്‍കാലങ്ങളില്‍ നല്‍കിവരുന്ന അതേ മാതൃകയില്‍ തന്നെയാണ് ഇപ്പോഴും നല്‍കുന്നത്. ഇത് അപേക്ഷകര്‍ ആവശ്യപ്പെടുന്ന നിശ്ചിത കാലയളവ് രേഖപ്പെടുത്തിയാണ് നല്‍കിവരുന്നത്. ഇപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകന്‍ ഉള്‍പ്പെട്ടിരുന്നതും എന്നാല്‍, കോടതി തീര്‍പ്പുകല്‍പ്പിച്ചതും ശിക്ഷിക്കപ്പെടാത്തതുമായ കേസുകള്‍ കൂടി പരാമര്‍ശിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതുമൂലം അര്‍ഹരായ പലര്‍ക്കും തൊഴിലവസരം നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇക്കാര്യം കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍, നിയമവശം കൂടി പരിശോധിച്ച്, ഉചിതമായ മാറ്റം വരുത്താന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിൽ ഇത് സംബന്ധിച്ച സബ്മിഷന് മറുപടി നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *