പിങ്ക് കാരവന്‍ ക്ലിനിക്കുകള്‍ മൂന്ന് എമിറേറ്റുകളില്‍ വ്യാഴാഴ്ച വരെ പ്രവര്‍ത്തിക്കും

ദുബായിയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി   തുറന്ന ക്ലിനിക്കുകള്‍ മൂന്ന് എമിറേറ്റുകളില്‍ വ്യാഴാഴ്ച വരെ പ്രവര്‍ത്തിക്കും. ഷാര്‍ജ, അജ്മാന്‍ , ഉമ്മല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ക്ലിനിക്കുകള്‍ രാത്രി പത്തു മണി വരെ തുറന്നു പ്രവര്‍ത്തിക്കും.

ഷാര്‍ജയിലെ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലും , അജ്മാന്‍ കോര്‍ണിഷിലും, ഉമ്മല്‍ഖുവൈന്‍ ശൈഖ് ഖലീഫ ജനറല്‍ ഹോസ്​പിറ്റലിലുമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സൗജന്യ പരിശോധന ലഭ്യമാക്കാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നതിനാലാണ് വ്യാഴാഴ്ച വരെ നീട്ടിയത്.

ഏഴ് എമിറേറ്റുകളിലും പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കുകളില്‍ ഒരാഴ്ച കൊണ്ട് 1,699 പേരാണ് സൗജന്യ സ്‌ക്രീനിങ്ങും പരിശോധനയും ലഭ്യമാക്കിയത് . 5,600 പരിശോധനകളാണ് എല്ലാ എമിറേറ്റുകളിലൂടെയും നടത്തിയ പിങ്ക് കാരവന്‍ പര്യടനത്തില്‍ നടത്തിയത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *