പട്ടാപ്പകല്‍ പ്രവാസിയെ കൊള്ളയടിക്കുന്ന വീഡിയോ വൈറലായി ; പ്രതിയുടെ കയ്യില്‍ വിലങ്ങു വീണു വീഡിയോ കാണാം

single1

ജിദ്ദ: പട്ടാപ്പകല്‍ റോഡരികില്‍ നിന്ന് പ്രവാസിയെ കൊള്ളയടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വൈറലായതോടെ പ്രതിയുടെ കയ്യില്‍ വിലങ്ങു വീണു. വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട പോലീസ് പിടികൂടിയത് കൗമാരക്കാരനായ സ്വദേശി പൗരനെയാണ്. റിയാദിലാണ് വീഡിയോനാസ്പദമായ സംഭവം നടന്നത്. ഏഷ്യന്‍ വംശജനെ കയ്യേറ്റം ചെയ്ത് അയാളുടെ കയ്യിലുള്ളതെല്ലാം തട്ടിപ്പറിക്കുകയും ചെയ്ത ശേഷം പ്രതി വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കൂടാതെ മറ്റു രണ്ടു പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി.

അതിക്രമം ശ്രദ്ധയില്‍പ്പെട്ട റിയാദ് പൊലീസ് വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. റെക്കോര്‍ഡ് വേഗത്തിലാണു മുഖ്യ പ്രതി വലയില്‍ വീണത്. ഇരയായ ഏഷ്യന്‍ വംശജന്‍ പ്രതിയെ തിരിച്ചറികയും ചെയ്തു. കൂട്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *