ഖത്തറിലെ ബേക്കറികളില്‍ ഉപ്പിന്റെ അളവ് 20-30% വരെ കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം

 ഖത്തറിലെ എല്ലാ ബേക്കറികളും  ഉപ്പിന്റെ അളവ് 20-30% വരെ കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഉപ്പിന്റെ അമിതോപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാൽ 2014ലാണ് ഉപ്പു കുറയ്ക്കാൻ മന്ത്രാലയം പ്രചാരണം തുടങ്ങിയത്. മൂന്നുവർഷംകൊണ്ട് ഈ പ്രചാരണം ഫലംകണ്ടതായും മാവിലും റൊട്ടികളിലും ഉപ്പിന്റെ അളവ് ബേക്കറികൾ സ്വമേധയാ കുറച്ചതായി പരിശോധനകളിൽ തെളിഞ്ഞതായും ആരോഗ്യ സുരക്ഷാ വിഭാഗം മേധാവി ഷെയ്ഖ ഡോ. അനൂദ് ബിൻത് മുഹമ്മദ് അൽതാനി പറഞ്ഞു.

ഉപ്പ് ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇക്കാര്യമറിയിച്ചത്. ഉപ്പുപയോഗം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഈമാസം 28 വരെ പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുന്ന രക്താതിസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ മാറ്റിയെടുക്കാൻ 2030ലേക്കുള്ള വികസനലക്ഷ്യങ്ങൾ പ്രതിപാദിക്കുന്ന ഖത്തർ ദേശീയ ദർശനരേഖയിൽ നിർദേശമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *