റോ​ഹി​ങ്ക്യ​ൻ ജ​ന​ത​യ്ക്ക് സഹായഹസ്തവുമായ് വീണ്ടും ഖത്തര്‍; യു എനിന് നല്‍കിയത് വന്‍ തുക

single1

ദോഹ: മ്യാ​ന്മ​റി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന റോ​ഹി​ങ്ക്യ​ൻ ജ​ന​ത​യ്ക്ക് സഹായ ഹസ്തവുമായ് വീണ്ടും ഖത്തര്‍. ഖ​ത്ത​ർ ചാ​രി​റ്റി യു.​എ​ൻ.​എ​ച്ച്.​സി.​ആ​റി​ന്​ 73 ല​ക്ഷം റി​യാ​ൽ ന​ൽ​കും. 1.7 കോ​ടി ഡോ​ള​ർ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ ഷെ​ൽ​ട്ട​ർ പ​ദ്ധ​തി​യി​ലേ​ക്കാ​ണ്​ ഖ​ത്ത​ർ ചാ​രി​റ്റി ന​ൽ​കു​ന്ന തു​ക വി​നി​യോ​ഗി​ക്കു​ക.

ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഖ​ത്ത​ർ ചാ​രി​റ്റി സി.​ഇ.​ഒ യു​സു​ഫ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ കു​വാ​രി​യും യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ മേ​ഖ​ല പ്ര​തി​നി​ധി ഇം​റാ​ൻ റി​ദ​യും ഒ​പ്പു​വെ​ച്ചു. 1,360 ഹൗ​സി​ങ്​ യൂ​നി​റ്റു​ക​ൾ, ര​ണ്ട്​ വി​വി​ധോ​ദ്ദേ​ശ്യ കെ​ട്ടി​ട​ങ്ങ​ൾ, 11 ക്ലി​നി​ക്കു​ക​ൾ, 115 കി​ച്ച​ണു​ക​ൾ, 18 സ്​​റ്റോ​റു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ്​ പ​ദ്ധ​തി.

ഖ​ത്ത​ർ ചാ​രി​റ്റി ന​ൽ​കു​ന്ന​തി​ൽ 10 ല​ക്ഷം ഡോ​ള​ർ ഹൗ​സി​ങ്​ യൂ​നി​റ്റു​ക​ളു​ടെ​യും 10 ല​ക്ഷം ഡോ​ള​ർ കി​ച്ച​ണു​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​നാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. ഇ​തു​വ​ഴി 10,000 ഒാ​ളം അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത താ​മ​സ​മൊ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 2012ൽ ​റോ​ഹി​ങ്ക്യ​ൻ ജ​ന​ത സ​മാ​ന​മാ​യ രീ​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​പ്പോ​ഴും ഖ​ത്ത​ർ ചാ​രി​റ്റി 11 ല​ക്ഷം റി​യാ​ൽ യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ വ​ഴി ന​ൽ​കി​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *