ഒന്നു ഖത്തര്‍ കണ്ടിട്ട് തന്നെ ബാക്കി കാര്യം ; ട്രാവല്‍ എജന്‍സികളില്‍ പാസ്പോര്‍ട്ടുമായ് ജനത്തിരക്ക്

single1

കോഴിക്കോട് : ഖത്തറിലേക്ക് പോകാന്‍ ഇനി വിസ വേണ്ട എന്നറിഞ്ഞതോടെ ഒന്ന് ഖത്തര്‍ കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന മട്ടില്‍ ട്രാവല്‍സ്ഏജന്‍സികളില്‍ അന്വേഷണങ്ങള്‍ക്ക് ആളുകള്‍ എത്തിത്തുടങ്ങി. ഖത്തറിന്‍റെ പുതിയ തീരുമാനം പ്രഖ്യാപിച്ചെങ്കിലും പ്രാബല്യത്തില്‍വരുന്നതിന് മുമ്പാണ് മലയാളികളുടെ ഈ തിടുക്കം.

ഖത്തര്‍ സന്ദര്‍ശനത്തിന് ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രം മതി എന്നതാണ്‌ ഖത്തറിന്‍റെ പുതിയ പ്രഖ്യാപനം.

ഖത്തറിലേക്ക് ടിക്കറ്റ് നിരക്ക് കുറയുന്ന സീസണ്‍ ടെലഫോണിലൂടെ അന്വേഷിക്കുന്നവരും നിരവധിയുണ്ടെന്ന് നാദാപുരം ഡിസോണ്‍ ട്രാവെല്‍സ് ഉടമ റാഷിദ്‌ പറഞ്ഞു. പക്ഷെ ഖത്തറിലേക്ക് വിസിറ്റ് വിസക്ക് പണം കെട്ടിവെച്ച് അപേക്ഷ നല്‍കിയവര്‍ ഇപ്പോള്‍ നിരാശയിലാണ്.

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഖത്തറില്‍ എത്തിപ്പെട്ട നിരവധി മലയാളികളുണ്ട് . അതില്‍ എത്രെയോ പേര്‍ ലീവ് കിട്ടാഞ്ഞിട്ടും മറ്റു പ്രശ്നങ്ങള്‍ കാരണം  രണ്ടും മൂന്നും  വര്‍ഷം കൂടുമ്പോള്‍ മാത്രം നാട്ടില്‍ വരുന്നവര്‍. ഇനിയിപ്പോള്‍  കുറച്ചു പൈസ ചിലവാക്കിയാലും ഖത്തറില്‍  പോയ്‌ ഉറ്റവരുടെയും ഉടയവരുടെയും  കാണാമെന്നുള്ള സന്തോഷത്തിലാണ്  നാട്ടിലെ ബന്ധുക്കള്‍.

വിസ മാത്രമല്ല വിമാനനിരക്കും കുറയണമെന്നാണ് പലരും പങ്ക് വെക്കുന്ന മറ്റൊരു വിഷയം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *