ഭാര്യ നാട്ടില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയ അതെദിവസം ഖത്തറില്‍ മലയാളി എഞ്ചിനിയർക്ക് ദാരുണാന്ത്യം

single1

ദോഹ :ഭാര്യ നാട്ടില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയ അതെദിവസം  ഖത്തറില്‍ മലയാളി എഞ്ചിനിയർക്ക് ദാരുണാന്ത്യം . കോഴിക്കോട് സ്വദേശിയായാ എഞ്ചിനിയര്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു.

ഹമദ് ആശുപത്രിയില്‍ നെറ്റവര്‍ക്ക് എഞ്ചിനിയറായിരുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മനക്കടവ് അഹമ്മദ് ഷഫീഖാണ് മരിച്ചത്.

സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് സൂചന. ഒരു മാസം മുമ്പാണ് അഹമ്മദ് ഷഫീഖ് ഹമദ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

ഭാര്യ നാട്ടില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ അതെദിവസമായിരുന്നു ദുരന്തം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *