ചാലിയാർ ദോഹ’ഖത്തർ ഐക്യദാർഢ്യ സംഗമം’ നടത്തി

single1

ദോഹ; ഖത്തറിനെതിരെ വിവിധ ജിസിസി രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിൻറെ  പശ്ചാത്തലത്തിൽ ‘ചാലിയാർ ദോഹ’ യുടെ നേതൃത്വത്തിൽ ‘ഖത്തർ ഐക്യദാർഢ്യ സംഗമം’ നടത്തി. ഒരു രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഉപരോധം തികഞ്ഞ നീതി നിഷേധമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

തങ്ങൾ ഖത്തറിനോടൊപ്പമാണെന്നു ഉൽഘോഷിച്ചുകൊണ്ടും ഖത്തർ അമീറിനും ഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമുള്ള പ്ലക്കാർഡുകളുമായിട്ടാണ് അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തത്.

ചാലിയാർ ദോഹ പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് ഐക്യദാർഢ്യ സംഗമം ഉത്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് ഫറോക്ക് അധ്യക്ഷനായിരുന്നു. കൃഷി പരിശീലനം,  അടുക്കളത്തോട്ടം എന്നിവയെ പറ്റി അജ്‌മൽ അരീക്കോട്, ഹസീബ് ആക്കോട്, ശാലീന രാജേഷ് എന്നിവർ സംസാരിച്ചു.
വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു അബി ചുങ്കത്തറ, രാജേഷ് നിലമ്പുർ, മനാഫ് എടവണ്ണ, ലയിസ് കുനിയിൽ, നൗഷാദ് ജജഇ, രതീഷ് കക്കോവ്, സുബൈർ പന്തീരങ്കാവ്, ബാസിൽ, ഷുക്കൂർ മണക്കടവ്, ആസിഫ് കോട്ടുപാടം, ഷഫീഖ് ചെറുവണ്ണൂർ, ജാബിർ ബേപ്പൂർ, റഫീഖ് കാരാട്, അലി അക്ബർ ഫറോക്ക്, രഘുനാഥ്, അസീസ് ബേപ്പൂർ, ബഷീർ ഒളവണ്ണ, റയീസ് എന്നിവർ സംസാരിച്ചു. സിദ്ധീഖ്  വാഴക്കാട്  സ്വാഗതവും സമീൽ ചാലിയം നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *