റിയാദില്‍ ഐ.എസ് കേന്ദ്രം തകര്‍ത്ത് രണ്ട് ഭീകരരെ വെടി വെച്ച് കൊന്നു

റിയാദ്: ഭീകരാക്രമണത്തിനു പദ്ധതിയിട്ട രണ്ട് ഐഎസ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൗദി സുരക്ഷസേന അറിയിച്ചു. ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട അഞ്ചു ഭീകരരെ അറസ്റ്റ് ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തു. കിഴക്കന്‍ റിയാദിലെ അല്‍-റിമാല്‍ സ്ട്രീറ്റില്‍ സുരക്ഷാ സേന റെയ്ഡിന് എത്തിയപ്പോള്‍ ആക്രമണത്തിനു ശ്രമിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബുകളും മറ്റു സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്ന കേന്ദ്രം കത്തി നശിച്ചു.

റിയാദിന്റെ പടിഞ്ഞാറന്‍ നഗരമായ അല്‍ നമാറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്ത ഭീകരന്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തെക്കന്‍ റിയാദിന്റെ പ്രാന്തപ്രദേശമായ അല്‍ ഗനാമിയയിലും റെയ്ഡ് നടന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് അല്‍ ഗനാമിയ ആണെന്നു സുരക്ഷാ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. റിയാദിലെ പ്രതിരോധ മന്ത്രാലയത്തില്‍ ആക്രമണം നടത്താനുള്ള ഐഎസ് ഭീകരരുടെ ശ്രമം നേരത്തേ തകര്‍ത്തിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *