റോഡില്‍ മാലിന്യങ്ങള്‍ വലിച്ചറിയുന്നവര്‍ ശ്രദ്ധിക്കുക; കടുത്ത പിഴയും ശിക്ഷയും നിങ്ങളെ തേടിവന്നേക്കാം

റാസല്‍ഖൈമ : വാഹനങ്ങളില്‍ നിന്നും റോഡിലേക്ക്‌ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക കടുത്ത പിഴയും ശിക്ഷയും നിങ്ങളെ തേടി വന്നേക്കാം. 1000 ദിര്‍ഹം പിഴയും അതിനു പുറമെ ലൈസന്‍സില്‍ ആറു ബ്ലാക്ക്‌ പോയിന്റുകള്‍ വീഴുകയും ചെയ്യും.

പാതകള്‍ ശുചിയായി സൂക്ഷിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ്‌ ഈ നടപടിയെന്ന്‌ ട്രാഫിക്ക്‌ പോലീസ്‌ വിഭാഗം അറിയിച്ചു.

സിഗരറ്റ്‌ കുറ്റികളും ഭക്ഷണ അവശിഷ്ടങ്ങളും റോഡിലേക്ക്‌ വലിച്ചെറിയുന്ന പ്രവണത കൂടിവരുകയാണ്‌. സിഗരറ്റ്‌ കുറ്റികളും മറ്റും തീപിടിത്ത സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ പോലീസ്‌ ബോധവല്‍കരണം നടത്തിവരുകയാണ്‌.

ഈ വര്‍ഷം ആദ്യംമുതല്‍ ദുബായ്‌ പോലീസും ഇതേ രീതിയില്‍ നടപടി സ്വീകരിക്കുന്നു. 500 ദിര്‍ഹത്തില്‍ നിന്ന്‌ 1000 ദിര്‍ഹമായി പിഴ വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *