ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ധമാണെന്ന് അറിയിച്ച് ഒമാനിലെ സലാം എയര്‍ വിമാനക്കമ്പനി

ഇന്ത്യന്‍ സെക്ടറിലേക്ക് പറക്കാന്‍ സന്നദ്ധമാണെന്ന് ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് പറഞ്ഞു. ഉഭയക്കക്ഷി ധാരണപ്രകാരമുള്ള പ്രതിവാര സീറ്റുകള്‍ പൂര്‍ണമായതിനാലാണ് സര്‍വിസ് ആരംഭിക്കാന്‍ കഴിയാത്തത്. സര്‍വിസ് ആരംഭിക്കണമെങ്കില്‍ പ്രതിവാര സീറ്റുകള്‍ വര്‍ധിപ്പിക്കണം.

സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ഇത് ഉടന്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് പറഞ്ഞു. നിലവില്‍ സലാം എയര്‍ 17 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കാനും 60 സിറ്റികളിലേക്ക് സര്‍വീസ് നടത്താനും പദ്ധതിയുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.

ഖരീഫ് സീസണില്‍ മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് സലാലയിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കും. സലാം എയര്‍ സര്‍വീസ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുന്നു. ഇക്കാലയളവില്‍ 1.4 ദശലക്ഷം യാത്രക്കാന്‍ സലാം എയര്‍ ഉപയോഗപ്പെടുത്തി. സലാലയില്‍ നിന്ന് മാത്രം ആറ് ലക്ഷം യാത്രക്കാരാണ് സലാം എയറില്‍ യാത്ര ചെയ്തത്. ഈ വര്‍ഷം തന്നെ പുതുതായി 17 നഗരങ്ങളിേലക്ക് കൂടി സലാം എയര്‍ സര്‍വീസ് നടത്തും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *