മുഴുവന്‍ സൗദി എയര്‍പോര്‍ട്ടുകളും ഈ വര്‍ഷത്തോടെ സ്വകാര്യവല്‍ക്കരിക്കും

റിയാദ് : സൗദിയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളും ഈ വര്‍ഷത്തോടെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) തലവന്‍ അബ്ദുള്‍ ഹക്കിം അല്‍ തമീമി. ഇതിന്റെ ഭാഗമായി ആദ്യം എല്ലാ എയര്‍പോര്‍ട്ടുകളെയും സൗദി സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിങ് കമ്പനിയുടെ കീഴിലുള്ള കമ്പനികള്‍ക്ക് കൈമാറും. ശേഷം ഉടമസ്ഥത പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് (പിഐഎഫ്) കൈമാറും.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ് എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് തമീമി പറഞ്ഞു. ഒപ്പം ഉടമസ്ഥരായ കമ്പനികള്‍ക്ക് ലാഭകരമായ ബിസിനസ് ലഭിക്കുകയും ചെയ്യും. മൂന്ന് ഘട്ടങ്ങളിലായാണ് സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *