സൗദിയില്‍ മൂന്നാം ഘട്ട വനിതാവല്‍കരണം ശകതമാകുന്നു ;80,000 യുവതികള്‍ക്ക് തൊഴില്‍ ലഭിക്കും

single1

റിയാദ്: മൂന്നാം ഘട്ട വനിതാവല്‍ക്കരണം സൗദിയില്‍ നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.ഒന്നും രണ്ടും ഘട്ടങ്ങളില്‍ സ്വകാര്യ സംരംഭകരില്‍ നിന്നു മികച്ച സഹകരണമാണ് ലഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

മൂന്നാം ഘട്ട വനിതാ വല്‍ക്കരണം ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ലേഡീസ് ഷോപ്പുകളിലെ വനിതാവല്‍ക്കരണത്തിന് മേല്‍നോട്ടം വഹിക്കുന്ന തൊഴില്‍ മന്ത്രാലയത്തിലെ വനിതാ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഫാതിന്‍ അല്‍സാരി പറഞ്ഞു. ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞു.

സ്വദേശി വനിതകള്‍ അര്‍പ്പണ ബോധത്തോടെയാണ് ജോലി ചെയ്യുന്നത്. വിഷന്‍ 2030 പദ്ധതി ലക്ഷ്യം കാണുന്നതിന് പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ വനിതള്‍ക്ക് ജോലി കണ്ടെത്തുന്നതിന് മൂന്നാം ഘട്ട വനിതാവല്‍ക്കരണം നടപ്പിലാക്കുന്നത്.

വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മേഖലയില്‍ സ്വദേശി യുവതികളെ നിയമിക്കും. ഇതിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് കീഴിലെ സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിംഗ് കമ്പനി പ്രാരംഭ നടപടി ആരംഭിച്ചു. സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമിയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കോഴ്‌സില്‍ വനിതകള്‍ക്ക് പ്രവേശനം നല്‍കും. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകളില്‍ നിയമനം നല്‍കും. സൗദിയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജോലികളില്‍ വനിതകള്‍ ജോലി ചെയ്യുന്നില്ല. ഈ ജോലി ചെയ്യാന്‍ യോഗ്യരായ 80 യുവതികള്‍ പരിശീലനത്തിന് സന്നദ്ധരായിട്ടുണ്ടെന്നും ഡോ. ഫാതിന്‍ അല്‍സാരി പറഞ്ഞു

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *