ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിടങ്ങളുടെ വാടകയില്‍ കുറവ് വരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക കുറഞ്ഞിരിക്കുന്നത്. സ്വദേശികള്‍ക്കായി തുടങ്ങിയ ഭവന പദ്ധതിയും വാടക ഭാരം കുത്തനെ കുറച്ചു.
സ്വദേശിവത്കരണവും ആശ്രിത ലെവിയും മൂലം വിദേശികള്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് കെട്ടിട വാടക ഇടിയാന്‍ കാരണമായിരിക്കുന്നത്. മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ച് അയ്യായിരം മുതല്‍ പതിനായിരം വരെയാണ് വാടക കുറഞ്ഞിരിക്കുന്നത്.
നൂറു കണക്കിന് വീടുകളാണ് സൗദിയില്‍ നിര്‍മ്മാണത്തിലുള്ളത്. നിര്‍ധനര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ സബ്സിഡിയിലാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ആനുകൂല്യം ഭൂരിഭാഗം പേരും ഉപയോഗപ്പെടുത്തി. ഇതോടെ വാടകക്ക് താമസിച്ചിരുന്ന സ്വദേശി കുടുംബങ്ങള്‍ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് മാറുകയായിരുന്നു. ഇതും കെട്ടിട വാടക കുറയാനുള്ള കാരണമാണ്.