ചൂടിനെ നേരിടാനുള്ള നിര്‍ദ്ദേശങ്ങളുമായി സൗദി ആരോഗ്യവകുപ്പ്

single1

 

 ജിദ്ദ : സൗദി അറേബ്യ കനത്ത ചൂടിലേയ്ക്ക് നീങ്ങുന്നതോടെ കാലാവസ്ഥ കാരണം സംഭവിക്കാവുന്ന നിസ്സാരവും, ചിലപ്പോള്‍ അപകടകരവുമായ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് അധികൃതര്‍. പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ,

1. ജനങ്ങള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.

2. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 വരെവീടിനുള്ളിലോ/കെട്ടിടത്തിലോ തന്നെ കഴിച്ചുകൂട്ടുക.

3. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ നിര്‍ബന്ധമായും ധരിക്കണം.

4. വെയിലിനെ പ്രതിരോധിക്കാനായി സണ്‍ഗ്ലാസുകള്‍, ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കുക.

5. ധാരാളം വെള്ളം കുടിക്കുക. അത് നിര്‍ജ്ജലീകരണത്തെ തടയും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വെയില്‍ ഏല്‍ക്കുന്നത് തൊലിപ്പുറത്തെ ക്യാന്‍സര്‍, തൊലിക്ക് ചുളിവുകള്‍ ഉണ്ടാകല്‍, സൂര്യാഘാതം, കണ്ണിന് തകരാര്‍, തൊലി നിറം മാറല്‍ എന്നിവയ്ക്ക് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *