സൗദി വാഹനഷോറൂമുകളില്‍ പെണ്‍പടയുടെ തിക്കും തിരക്കും ; സ്ത്രീകള്‍ ലൈസന്‍സ് നേടിയാല്‍ ഭാവിയില്‍ സംഭവിക്കുന്നതെന്ത്

single1

റിയാദ് : സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതോടെ വാഹന ഷോറൂമുകളില്‍ തിക്കും തിരക്കുമാണിപ്പോള്‍. പുതിയ മോഡല്‍ വാഹനങ്ങളുടെ ആവിശ്യക്കാരില്‍ കൂടുതലും സ്ത്രീകളാണിപ്പോള്‍. പെട്ടന്നുണ്ടായ ഈ ഉത്തരവില്‍ ഏറെ പ്രതീക്ഷയിലാണ് കാര്‍ വില്‍പനക്കാര്‍.

അടുത്ത ജൂണ്‍ മുതലാണ് ലൈസന്‍സ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നാല്‍ ഇപ്പോഴേ പുത്തന്‍ കാറുകളും അതിന്റെ ഫീച്ചറുകളും അറിയാന്‍ സ്ത്രീകള്‍ എത്തുന്നു. കൂടുതല്‍ പേര്‍ ലൈസന്‍സ് നേടുകയാണെങ്കില്‍ വിപണിയില് പുത്തനുണര്‍വുണ്ടാകുമെന്ന് കാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു.

രണ്ടു വാഹനങ്ങളാണ് ഒരു സൗദി കുടുംബത്തിന് ശരാശരി ഉണ്ടാവുക. അതില്‍ ഒന്നു കുടുംബനാഥനും മറ്റൊന്ന് സ്ത്രീകളടക്കമുള്ളവരുടെ സഞ്ചാരത്തിനായി ഹൌസ് ഡ്രൈവറെ വെച്ചുള്ളത്. എന്നാല്‍ പുതിയ ഉത്തരവോടെ ഭാവിയില്‍ ഹൗസ് ഡ്രൈവരുടെ തസ്തികയില്‍ മാറ്റമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വിവിധ രാജ്യങ്ങളിലായി നിലവില്‍ ആറായിരത്തോളം സൗദി യുവതികള്‍ ലൈസന്‍സ് എടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *