പിതാവിന്റെ അഭ്യര്‍ത്ഥന വരനെ ചൊടിപ്പിച്ചു ; വിവാഹം മുടങ്ങിയ കാരണം കേട്ടാല്‍ ആശ്ചര്യപ്പെടും

single1

റിയാദ്: വിവാഹത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൗദി യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. മകള്‍ വാഹനം ഓടിക്കുന്നത് സംബന്ധിച്ചുള്ള ചെറിയ കാര്യത്തിനാണ് വരന്റെ പിന്‍മാറ്റം. വിവാഹത്തിന് ശേഷം തന്റെ മകളെ കാര്‍ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള വധുവിന്റെ പിതാവിന്റെ അഭ്യര്‍ത്ഥനയാണ് വരനെ ചൊടിപ്പിച്ചത്.

2018 ജൂണില്‍ സൗദിയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ തുടങ്ങുമ്പോള്‍ മകള്‍ക്ക് ലൈസന്‍സും കാറും എടുത്ത് നല്‍കണമെന്ന് പിതാവ് വരനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വരന്‍ പെട്ടെന്ന് വേദി വിടുകയായിരുന്നു. ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. പിന്നാലെ ഇയാളുടെ കുടുംബവും വേദി വിടുകയായിരുന്നു.

വധുവിന് 40000 സൗദി റിയാല്‍ സ്ത്രീധനം നല്‍കാനും വിവാഹത്തിന് ശേഷവും ജോലി തുടരാനും വരന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇയാളെ ഞെട്ടിച്ചുകളഞ്ഞുവത്രേ. ബന്ധുക്കള്‍ ഇയാളെ അനുനയിപ്പിക്കാന്‍ ആവും വിധം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അടുത്തിടെയാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്. സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച ഉത്തരവ് അടുത്ത വര്‍ഷം ജൂണില്‍ നിലവില്‍ വരും.

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *