സൗദിയിലെ നിരത്തുകളില്‍ വാനഹമോടിക്കാന്‍ ഇനി സ്ത്രീകളുംം…സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കിത്തുടങ്ങി

റിയാദ്; സൗദി അറേബ്യയില്‍ ഇനി സ്ത്രീകളും വാഹനമോടിക്കും. 50 വര്‍ഷം നീണ്ടുനിന്ന യാത്രാവിലക്ക് നീക്കിയതിന് പിന്നാലെ സ്ത്രീകള്‍ക്കുള്ള ലൈസന്‍സ് വിതരണവും സൗദി ഊര്‍ജിതമാക്കി. റെമ ജോദത്ത് ആണ് സൗദിയില്‍ ആദ്യമായി ലൈസന്‍സ് ലഭിക്കുന്ന വനിത. വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമായി എന്നായിരുന്നു റെമയുടെ പ്രതികരണം. പത്തോളം സ്ത്രീകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് ലഭിച്ചത്. വിലക്ക് അവസാനിക്കുന്ന ജൂണ്‍ 24 ഓടെ ലൈസന്‍സ് വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് നിരോധനമുള്ള ഏകരാജ്യം സൗദിയായിരുന്നു. ചരിത്രനിമിഷം എന്നാണ് സൗദി ഭരണകൂടവും നേട്ടത്തെ വിശേഷിപ്പിച്ചത്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ ഡ്രൈവിങ് വിലക്ക് നീക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് വിലക്ക് നീക്കുന്നതായി സൗദി രാജകുമാരനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വാഹനം ഓടിക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായിരുന്നു. രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി ഡ്രൈവിങ് സ്‌കൂളുകളും തുറന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *