ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സ്വാഗതമെന്ന് സൗദി ഹജ്ജ് മന്ത്രി

സൗദി : ഖത്തര്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകരെ സൗദി സ്വാഗതം ചെയ്യുന്നതായും ഹജ്ജ് മന്ത്രി പറഞ്ഞു.മക്ക, മദീന പുണ്യനഗരങ്ങള്‍ അന്താരാഷ്ട്രവത്കരിക്കണമെന്ന ഖത്തറിന്റെ ആഹ്വാനം സൗദിയോടുള്ള ശത്രുതാപരമായ നിലപാടാണെന്നും യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്നും വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. മനാമയില്‍ നാല് അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം അല്‍അറബിയ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദില്‍ ജുബൈര്‍ നിലപാട് വ്യക്തമാക്കിയത്.

മക്കയിലും മദീനയിലും എത്തുന്ന തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ ചെയ്യുന്ന സേവനം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അന്താരാഷ്ട്ര വേദികളും സൗദിയുടെ സേവനം അംഗീകരിച്ചതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ രാജ്യങ്ങളിലെയും തീര്‍ഥാടകരെ ഹജ്ജ്, ഉംറ അനുഷ്ഠാനങ്ങള്‍ക്ക് സൗദി സ്വാഗതം ചെയ്യുന്നുണ്ട്. ഖത്തര്‍ പൗരന്മാര്‍ക്കും സൗദി ഹജ്ജിനും ഉംറക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഖത്തര്‍ അവിടെ നിന്നുള്ള തീര്‍ഥാടകര്‍ക്ക് യാത്രാനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമാണിതെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു. ഖത്തര്‍ പൗരന്മാരോട് ആ രാജ്യം കാണിക്കുന്ന അനാദരവിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ഥാടനത്തിനെത്തുന്ന ഖത്തര്‍ പൗരന്മാരെ സൗദി സ്വാഗതം ചെയ്യുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കാനും അവര്‍ക്ക് ആവശ്യമായ സേവനം നല്‍കാനും പ്രത്യേക സ്ഥാപനം ആരംഭിച്ചതായി സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് ബന്‍തന്‍ വ്യക്തമാക്കി. ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി പൗരന്മാരെ പ്രത്യേക സ്ഥാപനത്തിന്റെ കീഴിലാണ് തീര്‍ഥാടനത്തിന് സ്വീകരിക്കുക. സൌത്ത് ഏഷ്യന്‍ മുഅസ്സക്ക് കീഴിലാണ് ഇതിന് സംവിധാനം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി ഉദ്ദേശിക്കുന്നില്ല.ഖത്തര്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകരെ സൗദി സ്വാഗതം ചെയ്യുന്നതായും ഹജ്ജ് മന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *