മലയാളി കുടുംബത്തിന്‍റെ ഒമാന്‍ ഇബിരിയിലേക്കുള്ള ഞെട്ടിക്കുന്ന യാത്രാനുഭവം

 

 

യു എ ഇ: ദുബായിലെ മനുഷ്യ നിർമ്മിത കാഴ്ചകൾ കണ്ട് മടുത്ത ഒരു മലയാളി കുടുംബത്തിന്‍റെ ഒമാന്‍ ഇബിരിയിലേക്കുള്ള ഞെട്ടിക്കുന്ന യാത്രാനുഭവം  . കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശി സഈദ് വാണിമേൽ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയാണ് തന്‍റെ ദുരനുഭവം പങ്ക് വെച്ചത് .


മലകളും കുന്നുകളും നിറഞ്ഞു നിൽക്കുന്ന ഒമാനിലെ സ്ഥലങ്ങൾ കാണാൻ എന്‍റെഅടുത്ത്‌ വന്ന യുവ എൻജിനീയർ മാരായ മുഫിദ് , ഷഫീന അവരുടെ മകൾ എന്നിവരെയും കൂട്ടി ഞാനും ഭാര്യ ഷക്കീലയും മകളും യാത്ര ആരംഭിച്ചു …

മലകൾ തുരന്നുള്ള റോഡുകളിൽ കൂടി യാത്ര ചെയ്യാൻ റസ്താഖ് എന്ന സ്ഥലം വഴി ഇബിരിയിലേക്ക്…


വൈകുന്നേരം 5 മണി കഴിഞ്ഞതിനാൽ 200 കിലോമീറ്റർ ദൂരമുള്ള ഇബ്രി യാത്രയോട് വലിയ താല്പര്യം ഇല്ലായിരുന്നു എനിക്ക്.. അതോണ്ട് ആണെന്ന് തോന്നുന്നു, പത്തിരുപത് കിലോമീറ്റർ ഓടിയപ്പോൾ പുതിയ ഒരു റൗണ്ട്ബോട്ടും അതോടനുബന്ധിച്ച് പുതിയത് തന്നെ ഇടത്തോട്ട് ഒരു റോഡും കണ്ടൂ…
മുഫീദ് പറഞ്ഞു, വണ്ടി അങ്ങോട്ടേക്ക് തിരിക്കാൻ …
നല്ല സുന്ദരമായ റോഡ് …
ഇരു ഭാഗങ്ങളിലും മലകൾ ആകാശം മുട്ടി നിൽക്കുന്നു…

 

പക്ഷേ, അല്പം ഓടിയപ്പോൾ തന്നെ റോഡ് അവിടെ തീർന്നു … പക്ഷേ, താർ ചെയ്യാത്ത കച്ച റോഡ് കാണാമായിരുന്നു …
ചില വാഹനങ്ങൾ ആ വഴി പോകുന്നത് കണ്ടതിനാൽ ഞങ്ങളും നീങ്ങി …
കുറെ ദൂരം മലകൾക്കിടയിലൂടെ യാത്ര ചെയ്തപ്പോൾ ആദ്യം പോയ വാഹനങ്ങളോ,ആൾ പെരുമാറ്റമോ ഒന്നും തന്നെ കാണാനില്ല …
..ദൂരെ മൺകട്ടകൾ കൊണ്ട് ഉണ്ടാക്കിയ ചെറിയ വീട് പോലുള്ള എന്തോ കണ്ടൂ… അതിനടുത്ത് മൺ കട്ടകൾ കൊണ്ട് തന്നെ ഉണ്ടാക്കിയ ചെറിയ പള്ളിയും…


ഞാനും മുഫീയും അങ്ങോട്ട് നടന്നു…
അവിടെ കണ്ട രണ്ട് ഇൗ നാട്ടുകാരോട് ഞങൾ യാത്രയുടെ കാര്യം തിരക്കി …
അവർ പറഞ്ഞു, “നിങ്ങൾക്ക് ഏറ്റവും നല്ലത് തിരിച്ച് വന്ന വഴി തന്നെ പോകുന്നതാണ് ..” അപ്പോളും മുഫീ ചോദിച്ചു … നേരെ തന്നെ പോയാലും എത്തില്ലെ എന്ന്…?
നല്ലതല്ല എന്ന് പറഞ്ഞു കൊണ്ട്, ഇവിടുന്ന് അഞ്ച് കിലോ ഓടിയാൽ ഇടത്തോട്ട് ഒരു വഴി കാണും എന്നും ആ വഴിയിലൂടെ നേരെ പോയാൽ നിങ്ങൾക്ക് റസ്താഖിൽ എത്താൻ കഴിയും എന്നും പറഞ്ഞു….
വഴി തെറ്റിയാൽ നിങൾ കഷ്ടപ്പെടും എന്നും ഓർമ്മപ്പെടുത്താനും മറന്നില്ല അവർ …

കാറിൽ ഇരിക്കുന്ന സ്ത്രീ കഥാ പാത്രങ്ങളോട്‌ “റിസ്ക്” ഒന്നും പറയാതെ ഞങൾ നേരെ വിട്ടു … ഇടത്തോട്ടും വലത്തോട്ടും റോഡ് കണ്ടില്ല … മലകൾ കഴിഞ്ഞു കാടുകളുമായി… അതിനേക്കാൾ റോഡിൽ മണലുകളും നിറഞ്ഞിരുന്നു …


കൂരിരുട്ടിൽ വാഹനത്തിന്റെ ഹെഡ് ലൈറ്റ് മാത്രം … അതോണ്ട് തന്നെ ഇടത്തോട്ട് റോഡ് കാണാതെ പോയതാവാനും വഴിയുണ്ട്..
അല്പം കൂടി ഓടിയപ്പോൾ ഇടത്തോട്ട് വളരെ ചെറിയ മറ്റൊരു കച്ച റോഡ് കിട്ടി …
അല്പം കൺഫ്യൂഷൻ ഉണ്ടെലും ആ റോഡിലേക്ക് തന്നെ കയറി … കുറെ ഓടി …
രാത്രി 9 മണി കഴിഞ്ഞിട്ടും ഒരു ഐഡിയയും ഇല്ലാത്ത അവസ്ഥ …
കൂരിരുട്ടും അതിനേക്കാൾ ഭയാനകമായ നിശബ്ദതയും … എല്ലാർക്കും ഉള്ളിൽ ഭയം തുടങ്ങിയിരുന്നു … ദാഹം നല്ലോണം ഉണ്ടെങ്കിലും വെള്ളം തൊണ്ടയിൽ ഇറങ്ങുന്ന “കുളു കുളു ശബ്ദം” പോലും ഭയപ്പെടുത്തും എന്നതിനാൽ ആരും മനപ്പൂർവ്വം കുടിക്കാതിരുന്നു …
സമയം പത്തര കഴിഞ്ഞു…


തിരിച്ച് പോകലും അതിനേക്കാൾ റിസ്ക് ആണെങ്കിലും,അഥവാ പോകണം എങ്കിൽ വണ്ടി ഒന്ന് തിരിക്കാൻ പോലും കഴിയാത്ത രീതിയിലാണ് റോഡ് …
ആദ്യ അപശബ്ദങ്ങൾ ഷഫീനയാണ് പുറപ്പെടുവിക്കാൻ തുടങ്ങിയത് … അത് കരച്ചിലിലേക്ക് വഴിമാറുമോ എന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു … പക്ഷേ, അതിനു മുൻപേ എന്റെ മകൾ റിഫ മോൾ വിതുംബലിന്റെ വക്കിൽ എത്തിയിരുന്നു … മുഫീദാണ് കാരണക്കാരൻ എന്ന് പറയാൻ ഞാൻ ശ്രമിക്കുന്നു എന്നല്ലാതെ നാവ് പൊങ്ങുന്നില്ലായിരുന്നു …
11 മണി കഴിഞ്ഞു കാണും…
വന്യ മൃഗങ്ങളുടെ അസ്ഥികൂട്ടങ്ങളും, ഉണങ്ങിയ മരങ്ങളുമെല്ലാം ഭീതിപ്പെടുത്തികൊണ്ടിരുന്നു … ഫോണിൽ റോമിംഗ് എന്ന് കാണിക്കുന്നുണ്ട് എങ്കിലും വിളിക്കാൻ കഴിയുന്നില്ല…അത് ഞങൾ രാജ്യത്തിന് പുറത്താണ് എന്ന് എന്ന തോന്നൽ ഉണ്ടാക്കി (യമൻ ഏറ്റവും അടുത്ത രാജ്യം ആണെന് കേട്ടിട്ടുണ്ട്)
രാത്രി പതിനൊന്നര കഴിഞ്ഞിട്ടും ഒരു ഐഡിയയും ഇല്ലാത്ത യാത്ര തന്നെ …
മനസ്സിൽ ഓരോരോ ബെജാർ വന്നും പോയും കൊണ്ടിരുന്നു …
മാസങ്ങൾക്ക് മുൻപ് ഇവിടെ പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ കൊള്ളക്കാർ കൊന്നതും, കാണാതായ ആളെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്തയുമൊക്കെ മനസ്സിൽ അലമ്പുണ്ടാക്കാൻ തുടങ്ങി …
ഇങ്ങിനെ ഓരോ “സുഖമുള്ള വാർത്തകൾ” ഷഫീന , ഷക്കീല , വലിയ ധൈര്യവാനായ മുഫിദ് എന്നിവരുടെ മനസ്സിലും വന്നും പോയും കൊണ്ടിരുന്നു എന്ന് എനിക്കറിയായിരുന്നു …
അല്പം കഴിഞ്ഞ് കാണും… ഒരു കാർ ഞങ്ങളുടെ എതിർ ദിശയിൽ നിന്ന് വരുന്നു …


നല്ലതിനായാലും, അപകടത്തിനായാലും അവരോട് സഹായം അഭ്യർത്ഥിക്കാൻ തന്നെ തീരുമാനിച്ചു …
ഞങൾ നിർത്തിയപ്പോൾ തന്നെ അവർക്ക് സംഗതി കത്തിയിരുന്നു …
രാത്രി ഇൗ റൂട്ടിൽ വന്നതിലെ അനിഷ്ടം അവർ ഞങ്ങളെ അറിയിച്ചു ആദ്യം ..
എന്നിട്ട്, നേരെ ഒരു 3 കിലോ മീറ്റർ കൂടി പോയാൽ നല്ല റോഡ് കിട്ടും എന്നും, അവിടുന്ന് നേരെ പോയാൽ റോസ്താഖ് കിട്ടും എന്നും പറഞ്ഞു…
എല്ലാവർക്കും ശ്വാസവും വീണു …
കുടിക്കാൻ വെള്ളം തപ്പിയപ്പോൾ ഒരു കുപ്പി വായിക്കകത്തും, മറ്റൊന്ന് കയ്യിലുമായി പിടിച്ചിരിക്കുന്നു ഷഫീന …
പിറ്റേന്ന് രാവിലെ ഫോൺ അടിയുന്നത് കേട്ടതാണ് ഉറക്കം തെളിഞ്ഞത് …
സയീക്കാ …. ഞാൻ ഷഫീനയാണെ …..ഞങ്ങള് ദുബായിൽ എത്തീക്ക്‌ ട്ടോ …

പാവങ്ങൾ … തടി പേടിച്ച് പോയിട്ടുണ്ടാവും …
…. ഇത് വായിച്ച് നിങൾ ഭയപ്പെടേണ്ട… ജീവിതം ആസ്വദിക്കാൻ ഒരിക്കലെങ്കിലും ഇങ്ങോട്ട് വരിക… നഷ്ടമാവില്ല …
…. സഈദ് വാണിമേൽ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *