ഒമാനില്‍ കടലില്‍ കാണാതായവര്‍ക്കായുള്ള സംയുക്ത തെരച്ചില്‍ തുടരുന്നു

മസ്‌ക്കറ്റ് : ഒമാനില്‍ കടലില്‍ കാണാതായവര്‍ക്കായുള്ള സംയുക്ത തെരച്ചില്‍ തുടരുന്നുവെന്ന് അറിയിച്ച്‌ റോയല്‍ ഒമാന്‍ പൊലീസ്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുണ്ട്. മുഹുത് വിലായത്തില്‍ റോയല്‍ ഒമാന്‍ പൊലീസിനൊപ്പം കോസ്റ്റ്ഗാര്‍ഡ്, പൊലീസ് ഏവിയേഷന്‍ വിഭാഗം, ഒമാന്‍ റോയല്‍ എയര്‍ ഫോഴ്സ്, പബ്ലിക് അതേരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് എന്നിവയുടെ സംയുക്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു. എന്നാല്‍ എത്ര പേരെയാണ് കാണാതായതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ കടലില്‍ ഇറങ്ങരുതെന്നും സ്വന്തം സുരക്ഷയ്ക്ക് എപ്പോഴും പ്രാധാന്യം നല്‍കണമെന്നും പൊലീസ് അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *