സ്വന്തമായൊരു വീട് എന്നാ സെലോയുടെ സ്വപ്നം സഫലമാക്കി തൊഴിലുടമ

യുഎഇ: സ്വന്തം വീടെന്ന സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലാണ് ഫിലിപൈന്‍കാരി ദിന ടെനെരിഫ് സെലോ. സന്തോഷം ഇരട്ടിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സ്വന്തം നാട്ടില്‍ ഭൂമി വാങ്ങി വീട് പണിയാനുള്ള ആഗ്രഹം സഫലീകരിക്കാന്‍ കൂടെ നിന്ന് സഹായിച്ചത് അവരുടെ തൊഴിലുടമ മെലിസ മെക്പിക് ആണ്. 23000 ദിര്‍ഹം ആണ് സ്വപ്ന സാക്ഷാത്കാരത്തിനായി നല്‍കിയത്.

രണ്ടു പതിറ്റാണ്ടില്‍ അധികമായി യു എഇ യില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരു പൈസ പോലും സമ്പാദ്യം ആയി ഉണ്ടായിരുന്നില്ലെന്ന് സെലോ പറഞ്ഞു. അപ്പോഴാണ് നിനച്ചിരിക്കാതെ ഇങ്ങനൊരു അനുഗ്രഹം ലഭിക്കുന്നത്. സെലോയുടെ 21 വയസുകാരന്‍ മകന്‍ റയാന്റെ പേരിലാണ് വസ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1998ലാണ് സെലോ മെക്പിക്കിന്റെ വീട്ടില്‍ ജോലിക്കായി വരുന്നത്. അന്ന് മുതല്‍ സെലോയെ വീട്ടിലെ ഒരു അoഗത്തെ പോലെയാണ് കാണുന്നത് എന്നും മെക്പിക്ക് പറഞ്ഞു.

തൊഴിലുടമ തൊഴിലാളി ബന്ധങ്ങള്‍ വഴക്കിലും നിയമ നടപടികളിലും അവസാനിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തരാവുകയാണ് സെലോയും മെക്പിക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *