സൗദിയില്‍ സന്ദര്‍ശന വിസകള്‍ ഇനി മുതല്‍ ഏഴ് ദിവസം മുമ്പ് പുതുക്കാം

ദമാം: സൗദിയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് കാലാവധി വിസാ കാലാവധി അവസാനിക്കുന്നതിന്റെ ഏഴ് ദിവസം മുമ്പ് ഓണ്‍ലൈന്‍ വഴി വിസ പുതുക്കാനാവുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം അറിയിച്ചു. നേരത്തെ വിസാ കാലാവധി അവസാനിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പായിരുന്നു ഓണ്‍ലൈനില്‍ പുതുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നത്. പുതിയ സംവിധാനം കുടുംബവുമായി കഴിയുന്നവര്‍ക്ക് കൂടുതല്‍ ആശ്വാസമാവും.

സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സന്ദര്‍ശക വിസക്ക് അപേക്ഷ സമര്‍പ്പിച്ചതിന്റെ പകര്‍പ്പില്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സൈറ്റില്‍ ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തിയാല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് 24 മണിക്കൂറിനകം നിലവില്‍ സന്ദര്‍ശക വിസ ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *