പ്രവാസികളുടെ ശ്രദ്ധയ്ക്ക്…യുഎഇയില്‍ ഏഴ് മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള പണമിടപാടി നിരോധിച്ചു

നിയമലംഘനത്തെ തുടര്‍ന്ന് യുഎഇയിലെ ഏഴു മണി എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള പണമിടപാട് നിരോധിച്ചു. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് പണമിടപാട് നിരോധിച്ചത്. ഈ സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കലിനെതിയുള്ള നിയമലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

താഹിര്‍ എക്സ്ചേഞ്ച് ഇഎസ്.ടി, അല്‍ ഹദാ എക്സ്ചേഞ്ച്, അല്‍ ഹമരിയ എക്സ്ചേഞ്ച്, ദുബായ് എക്സ്പ്രസ് എക്സ്ചേഞ്ച്, സനാ എക്സ്ചേഞ്ച്, കോസ്മോസ് എക്സ്ചേഞ്ച്, ബിന്‍ ബഖീത് എക്സ്ചേഞ്ച് ഇഎസ്ടി എന്ന സ്ഥാപനങ്ങള്‍ മുഖേനയുള്ള പണമിടപാടാണ് നിരോധിച്ചിരിക്കുന്നത്.

ഈ സ്ഥാപനങ്ങള്‍ക്ക് ശമ്പള വിതരണം ഉള്‍പ്പടെ ഒരു വിധത്തിലുള്ള സാമ്പത്തിക ഇടപാടുകളും നടത്താന്‍ അനുമതിയില്ല. ഈ നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഇവര്‍ക്ക് സമയം അനുവദിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഇവ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിച്ചത്. വിദേശ കറന്‍സികളുടെ ക്രയവിക്രയത്തിനും ട്രാവലേഴ്സ് ചെക്കിനും മാത്രമാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ അനുമതിയുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *