ഷാര്‍ജയില്‍ 2500 കോടി ദിര്‍ഹത്തിന്റെ വാട്ടര്‍ഫ്രണ്ട് നഗര പദ്ധതി

ഷാര്‍ജ; വിനോദ സഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ട് 2500 കോടി ദിര്‍ഹത്തിന്റെ ഷാര്‍ജ വാട്ടര്‍ഫ്രണ്ട് നഗര പദ്ധതിക്കു തുടക്കമായി. ഇതിന്റെ രണ്ട് ഊര്‍ജപ്രസരണ-വിതരണ പ്ലാന്റുകള്‍ അടക്കമുള്ള 300 കോടി ദിര്‍ഹത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 25 കോടി ദിര്‍ഹത്തിന്റെ ഈ പ്ലാന്റുകള്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ)ക്കു കൈമാറി.

ദ്വീപുകളോടനുബന്ധിച്ചുള്ള കനാല്‍ നിര്‍മാണത്തിന് 1.2 ചതുരശ്ര മീറ്റര്‍ മണ്ണ് നീക്കം ചെയ്തു. കടല്‍വെള്ളം ഒഴുകിയെത്തുന്ന, നൂറുമുതല്‍ 300 മീറ്റര്‍ വരെ വീതിയും മൂന്നരമീറ്റര്‍ താഴ്ചയുമുള്ള കനാലുകളാണ് ഒരുക്കുക. ഒട്ടേറെ ഉല്ലാസ സൗകര്യങ്ങളുള്ള 20 കിലോമീറ്റര്‍ നീളമുള്ള തീരം, ബീച്ചുകള്‍ തുടങ്ങിയവയും പദ്ധതിയെ വേറിട്ടതാക്കുന്നു.

ശാന്തവും സുരക്ഷിതവുമായ ജലാശയമൊരുക്കാന്‍ 50 ലക്ഷം ടണ്‍ പാറകള്‍ എത്തിക്കുകയും തുറമുഖനഗര മാതൃകയിലുള്ള കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *