ഷാര്‍ജയില്‍ ഗതാഗത നിയമലംഘനം നടത്തുന്നവരുടെ പുറകെ ഇനി സഞ്ചരിക്കുന്ന ക്യാമറകള്‍.

ഷാര്‍ജ: ഗതാഗത നിയമലംഘനം നടത്തുന്നവര്‍ ശ്രദ്ധിക്കുക,സഞ്ചരിക്കുന്ന ക്യാമറകള്‍ എപ്പോഴും നിങ്ങളെ പുറകെ ഉണ്ടാവും. മലീഹ റോഡ്, ദൈദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുകളിലാണ് താല്‍ക്കാലിക ക്യാമറകള്‍ സ്ഥാപിക്കുന്നത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 30 പുതിയ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

അമിത വേഗത ശിലമാക്കിയവരും മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നവരെയും പിടികൂടാനാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുക. നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നതുള്‍പ്പെടെ മറ്റു നിയമലംഘനങ്ങളും പകര്‍ത്തും. നിര്‍ദിഷ്ട സമയത്തും ലൈനിലും ഓടിക്കാത്ത വലിയ വാഹനങ്ങളുടെ നിയമലംഘനവും രേഖപ്പെടുത്തും. നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരും കുടുങ്ങും. ഒരേസമയം ഇരുദിശകളിലെയും ഒന്നിലധികം ലെയ്‌നുകളിലെ നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള അത്യാധുനിക ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

3ജി സാങ്കേതിക വിദ്യയോടെ നിര്‍മ്മിച്ച ഈ ക്യാമറകള്‍ പകര്‍ത്തുന്ന നിയമലംഘന ദൃശ്യങ്ങള്‍ തല്‍സമയങ്ങളില്‍ തന്നെ പൊലീസിന് ലഭിക്കും. അപകടവും മരണവും കുറച്ച് ഗതാഗത സുരക്ഷ ഉറപ്പു വരുത്തുക എന്ന ദേശീയ നയത്തിന്റെ ഭാഗമായാണ് നിയമം കര്‍ക്കശമാക്കുന്നതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സിരി അല്‍ ഷംസി പറഞ്ഞു. അപകടം കുറയ്ക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്നും അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *