പാസ്‌പോര്‍ട്ടില്ലാതെ ചുമ്മാനടന്നാല്‍ മതി, എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം…സ്മാര്‍ട് ടണല്‍ ഒരുക്കി ലോകത്തെ ഞെട്ടിച്ച് ദുബായ്

ദുബായ്; എമിഗ്രേഷന്‍ യാത്ര നടപടികള്‍ കൂടുതല്‍ സുഗമമാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ടണല്‍ യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ തന്നെ എമിഗ്രേഷന്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന അതിനൂതന സ്മാര്‍ട്ട് സംവിധാനമാണ് ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്( നിര്‍മിത ബുദ്ധി) പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ യാത്രാ സംവിധാനമായ ടണല്‍, ടെര്‍മിനല്‍ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാര്‍ച്ചര്‍ ഭാഗത്താണ് തുറന്നിരിക്കുന്നത്. ഇതിന്റെ പരീക്ഷണഘട്ട ഉല്‍ഘാടനം ബുധനാഴ്ച രാവിലെ ജിഡിആര്‍ എഫ്എ ദുബായ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി നിര്‍വഹിച്ചു. സ്മാര്‍ട്ട് ടണലിന്റെ ഔദ്യോഗിക ഉല്‍ഘാടനം യുഎഇ വൈസ് പ്രസിഡന്റും,പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മക്തും അടുത്തു തന്നെ നിര്‍വഹിക്കുമെന്ന് അധിക്യതര്‍ വ്യക്തമാക്കി.

സ്മാര്‍ട്ട് ടണലിലൂടെ നടന്നാല്‍ മതി, ഇതിലെ ബയോമെട്രിക് സംവിധാനം യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ക്യത്യത ഉറപ്പുവരുത്തും. ഇതുപ്രകാരം എമിഗ്രേഷന്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ടോ, എമിറേറ്റ്സ് ഐഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികത കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 സെക്കന്‍ഡിനകം യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തെത്താമെന്ന് അല്‍ മറി പറഞ്ഞു . നേത്ര പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ടണലിലൂടെ നടക്കേണ്ടത്. ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിലും വര്‍ഷംതോറും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ കടമ്പകള്‍ക്ക് മുന്നില്‍ കൂടുതല്‍ യാത്രക്കാര്‍ കാത്തിരിക്കാതെ അവരുടെ നടപടികള്‍ കൂടുതല്‍ വേഗത്തിലാകാനാണ് സ്മാര്‍ട്ട് ടണല്‍ പോലുള്ള നൂതന സ്മാര്‍ട്ട് സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ എയര്‍പോര്‍ട്ട് നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരികരിക്കുന്നതിനായി കഴിഞ്ഞ 4 വര്‍ഷമായി ഈ ആശയം ഞങ്ങള്‍ ശരിയായ സാങ്കേതിക വിദ്യ കണ്ടെത്തുംവരെ പരീക്ഷിക്കുകയായിരുന്നു. തികച്ചും യുഎഇ നിര്‍മിതമായ സ്മാര്‍ട്ട് ടണല്‍ അതിന്റെ യഥാര്‍ത്ഥ പരീക്ഷണ ഘട്ടത്തിലേക്ക് ലഭ്യമാക്കിയതില്‍ ജിഡിആര്‍എഫ്എയ്ക്ക് ഏറെ സന്തോഷമുണ്ടെന്നും ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അല്‍ മറി പറഞ്ഞു.

ഇതിലൂടെ കടന്നു പോകുന്ന യാത്രക്കാര്‍ക്ക് അവരുടെ സ്വദേശത്തുപയോഗിക്കാന്‍ കയ്യില്‍ കരുതിയ പാസ്പോര്‍ട്ടിന് ചുരുങ്ങിയത് 6 മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. ആദ്യ തവണ സ്മാര്‍ട്ട് സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാര്‍ പാസ്പോര്‍ട്ട് കൗണ്ടറിലിലോ അവിടെയുള്ള കിയോസ്‌ക്കുകളിലോ അവരുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ സാധാരണ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ചു യാത്രചെയ്യുന്നവര്‍ക്ക് സ്മാര്‍ട്ട് ടണലിലുടെ നടപടികള്‍ പൂര്‍ത്തിയാക്കാം. രണ്ടു കിയോസ്‌ക്കുകളാണ് ഇപ്പോള്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സ്മാര്‍ട്ട് ടണല്‍ നടപടികള്‍ക്ക് പ്രധാനമായും ഏഴു ഘട്ടങ്ങളാണ് ഉള്ളതെന്ന് അധിക്യതര്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *