ഒമാനില്‍ മണ്ണില്ലാക്കൃഷിയില്‍ വിജയം കണ്ടെത്തി മലയാളികള്‍

മസ്‌കത്ത്: നൂതനരീതിയില്‍ കൃഷിചെയ്തു നൂറുമേനി വിളയിച്ചു മരുഭൂമിയില്‍ മലയാളികളുടെ കാര്‍ഷിക വിപ്ലവം. കോട്ടയം സ്വദേശി ജെയിംസ് പോള്‍, കണ്ണൂര്‍ കേളകം സ്വദേശി റിജോ ചാക്കോ എന്നിവര്‍ അക്വാപോണിക്‌സിലൂടെയാണ് വന്‍നേട്ടം കൊയ്തത്. വലിയ ടാങ്കുകളില്‍ മത്സ്യങ്ങളെ വളര്‍ത്തി അതിന്റെ വിസര്‍ജ്യമുള്‍പ്പെടുന്ന വെള്ളം പൈപ്പുകളിലൂടെ കടത്തിവിട്ടുള്ള ‘മണ്ണില്ലാകൃഷി’യാണിത്.മണ്ണില്ലാത്തതിനാല്‍ വളപ്രയോഗത്തിന്റെ പ്രശ്‌നമില്ല. കീടബാധയുമില്ല. ബര്‍ക്ക അല്‍ ഫുലൈജിലെ അല്‍ അര്‍ഫാന്‍ അക്വാപോണിക്‌സ് ഫാം ഒമാനിലെ ഏറ്റവും വലിയ ‘മണ്ണില്ലാ കൃഷിത്തോട്ടമാണ്. അറബ് രാജ്യങ്ങളില്‍ മൂന്നാമത്തേതും. 7400 ചതുരശ്ര മീറ്റര്‍ മേഖലയില്‍ 4400 ചതുരശ്രമീറ്ററിലും ജൈവരീതിയില്‍ കൃഷിചെയ്യുന്നു. സാലഡിനുള്ള ചെടികള്‍, തക്കാളി, പയര്‍, വെണ്ട, തണ്ണി മത്തന്‍ തുടങ്ങിയവ സമൃദ്ധം. ഒമാന്‍ കര്‍ഷിക- ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിന്‍ ജാഫര്‍ അല്‍ സജ്വാനിയുടെ പൂര്‍ണ പിന്തുണയോടെയാണു പദ്ധതി.

ഒരു ടാങ്കില്‍ 400 തിലോപ്പിയ മത്സ്യങ്ങളാണ് വളരുന്നത്. ഇത്തരത്തില്‍ 36 ടാങ്കുകളുണ്ട്. മത്സ്യവിസര്‍ജനം മാത്രമാണ് ചെടികളുടെ വളം. ഇതേ വെള്ളം ശുദ്ധീകരിച്ച്‌ തിരികെ ടാങ്കിലെത്തിക്കുകയും ചെയ്യുന്നു. വെള്ളം ഒട്ടും നഷ്ടമാകുന്നില്ല എന്നതാണ് മറ്റൊരു നേട്ടം. 6 മുതല്‍ 8 മാസത്തിനുള്ളില്‍ മത്സ്യവിളവെടുപ്പ് നടത്താം.

ശരാശരി 800 ഗ്രാം മുതല്‍ ഒരു കിലോ വരെയുള്ള മത്സ്യം ലഭിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഹോട്ടലുകള്‍ എന്നിവ തന്നെയാണ് എറ്റവും വലിയ വിപണന കേന്ദ്രം. ഏകദേശം 18,000 കിേലായോളം മത്സ്യം ഓരോ തവണയും വിളവെടുക്കുന്നു. സര്‍ക്കാരിന്റെ പിന്തുണയോടെ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കാനും ഇവര്‍ക്ക് ലക്ഷ്യമുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *