കാഴ്ചയില്ലാത്തവര്‍ക്കായി ഷാര്‍ജയില്‍ സംസാരിക്കുന്ന എടിഎം…

single1

ഷാര്‍ജ; ഷാര്‍ജയില്‍ ആദ്യമായി സംസാരിക്കുന്ന എടിഎം സ്ഥാപിച്ചു. അന്ധന്മാര്‍ക്കും കാഴ്ച പരിമിതി ഉള്ളവര്‍ക്കും സവിശേഷമായ സേവനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് എ ടി എമ്മിന്റെ കീബോര്‍ഡ് ക്രമീച്ചരിക്കുന്നത്. ഇരുഭാഷകളിലും എടിഎം ശബ്ദ നിര്‍ദേശങ്ങളും നല്‍കും. ഈ നിര്‍ദേശങ്ങള്‍ ഹെഡ് ഫോണ്‍, സ്പീക്കര്‍ എന്നിവയിലൂടെ കേള്‍ക്കാനാകും.സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ഹെഡ് ഫോണ്‍ എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

എടിഎം മെഷീനുകളെ അപേക്ഷിച്ച് മൂന്ന് സെക്യൂരിറ്റി ക്യാമറകളും ഇവിടെ അധികമായി സ്ഥാപിച്ചിട്ടുണ്ട്. ഷാര്‍ജ ഇസ്ലാമിക് ബേങ്ക്, ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് സെന്റര്‍ എന്നിവിടങ്ങളില്‍ സംസാരിക്കുന്ന എടിഎം സൗകര്യം ലഭ്യമാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *