സൗദി അറേബ്യ എക്സ്പ്രസ് വേകളിലെ നിലവിലുളള വേഗ പരിധി തുടരുo

റിയാദ്: സൗദി അറേബ്യ എക്സ്പ്രസ് വേകളിലെ  വേഗ പരിധി നിലവിലുളളത് തുടരുമെന്ന് പൊതു സുരക്ഷാ വകുപ്പ്.  മാറ്റം വരുത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. ഏതാനും എക്സ്പ്രസ് വേകളില്‍ വേഗപരിധി കൂട്ടാന്‍ ആലോചനയുണ്ട്. റോഡിന്റെ ഗുണനിലവാരം, തിരക്ക് എന്നിവ പരിശോധിച്ച് തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഒരേ റോഡിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ വിവിധ തരത്തിലായിരിക്കും വേഗപരിധി ബാധകമാക്കുക. ഇതുസംബന്ധിച്ച് വിശദമായ പഠനം നടക്കുന്നുണ്ട്. രാജ്യത്തെ എല്ലാ റോഡുകളിലും വേഗപരിധി സംബന്ധിച്ച് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നുo വകുപ്പ് അറിയിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *