പ്രവാസികള്‍ തൊഴിലുടമയെ ഭയക്കേണ്ട…അബുദാബിയില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമകള്‍ കുടുങ്ങും

അബുദാബി: തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമയ്ക്ക് യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവോ 20,000 ദിര്‍ഹം പിഴയോ ആണ് ശിക്ഷ.

വീസ സ്റ്റാംപ് ചെയ്യാന്‍ വേണ്ടി മാത്രം പാസ്‌പോര്‍ട്ട് കൈമാറാം. പാസ്‌പോര്‍ട്ട് ഇമിഗ്രേഷനില്‍ സമര്‍പ്പിച്ച് വീസ സ്റ്റാംപ് ചെയ്ത ശേഷം അതാതു വ്യക്തികള്‍ക്ക് തിരിച്ചുനല്‍കണം. പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിക്കുന്നതു പോലെയാണെന്ന് രാജ്യാന്തര തൊഴില്‍ നിയമത്തിലും വിശദീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികള്‍ തന്നെയാണ്.

പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ വ്യക്തിക്ക് അധികാരമുണ്ട്. വേഗത്തില്‍ പരിഹരിക്കുന്ന കേസായി ഇത് ഫയല്‍ ചെയ്യാം. പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവിടുന്നതോടൊപ്പം കോടതി ചെലവും പാസ്‌പോര്‍ട്ട് പിടിച്ചുവച്ച ആളില്‍നിന്നും ഈടാക്കും. പോലീസാണ് കമ്ബനിയില്‍നിന്ന് പാസ്‌പോര്‍ട്ട് വാങ്ങിനല്‍കുക. അതുപോലെ തന്നെ പാസ്‌പോര്‍ട്ട് പണയം വയ്ക്കലും നിയമവിരുദ്ധമാണ്. സാമ്ബത്തിക ഇടപാടിന് ഈടായി പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും വാങ്ങിവയ്ക്കുന്ന പ്രവണതയും അതീവ കുറ്റകരമാണെന്ന്
മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി വ്യക്തമാക്കി.

അതേസമയം നിയമനടപടി നേരിടുന്നവരുടെ കേസ് പൂര്‍ത്തിയാകുന്നതുവരെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *