ഖത്തറില്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ‘സ്​റ്റെപ്പ് ചാ​ല​ഞ്ച്’ മ​ത്സ​രം… പ്രവാസികള്‍ക്കും പങ്കാളികളാകാം

ദോ​ഹ: ഖത്തറില്‍ ‘സ്​റ്റെപ്പ് ചാ​ല​ഞ്ച്’ മ​ത്സ​രം നടത്തുന്നു. പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ഖത്ത​ര്‍ ദേ​ശീ​യ കാ​യി​ക ദി​നത്തിന്‍റെ ഭാ​ഗ​മാ​യാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ക്കാ​യി ക​ള്‍ച്ച​റ​ല്‍ ഫോ​റം സം​ഘ​ടിപ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ‘എ​ക്സ്പാ​റ്റ് സ്പോ​ട്ടീ​വ് 2019’​ ആണിത്. ഏ​ത് പ്രാ​യ​ക്കാ​ര്‍ക്കും ഈ മത്സരത്തില്‍ പ​ങ്കെ​ടു​ക്കാം. മ​ത്സ​രം നടക്കുന്നത് ഫെ​ബ്രു​വ​രി നാല്​ മു​ത​ല്‍ 13വരെയായിരിക്കും​. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 30313868 എ​ന്ന നമ്ബറില്‍ പേ​ര്​ ര​ജി​സ്​റ്റര്‍ ചെ​യ്യാന്‍ സാധിക്കുന്നതാണ്.

കൂടാതെ ആ​പ്പി​ള്‍ ഫോ​ണ്‍ ഉപഭോക്താക്കള്‍ക്ക് ആ​പ്പ് സ്​റ്റോ​റി​ല്‍ നി​ന്ന്​ സ്റ്റ​പ്സ്​ ആപ്പ് (stepz app) എ​ന്ന ആ​പ്ലി​ക്കേ​ഷ​നും ആ​ന്‍​ഡ്രോ​യി​ഡ് ഫോ​ണ്‍ ഉ​പ​ഭോക്താക്കള്‍ക്ക് പീ​ഡോ​മീ​റ്റ​ര്‍ (Pedometer) എ​ന്ന ആപ്ലിക്കേ​ഷ​നും മൊബൈ​ല്‍ ഫോ​ണി​ല്‍ ഡൗ​ണ്‍ലോ​ഡ് ചെയ്യണം. ശേഷം മ​ത്സ​രാ​ര്‍ത്ഥി​ക​ളുടെ കൈ​വ​ശം ഫോ​ണ്‍ ഉ​ള​ള സമയങ്ങ​ളി​ല്‍ എല്ലാം അ​വ​ര്‍ ന​ട​ക്കു​ന്ന ചുവടുകള്‍ രേ​ഖപ്പെടുത്തുക. പിന്നീട് മ​ത്സ​രം അ​വ​സാ​നി​ക്കു​ന്ന ഫെബ്രു​വ​രി 13ന് ​ഈ ആ​പ്ലി​ക്കേ​ഷ​നി​ലെ ഹി​സ്​റ്റ​റി എ​ന്ന ഓപ്​ഷ​ന്‍ സ്ക്രീ​ന്‍ ഷോ​ട്ട് എ​ടുക്കുക. ​അ​ന്ന് രാ​ത്രി തന്നെ 12ന്​ മു​മ്ബാ​യി 30313868 എ​ന്ന ന​മ്ബ​റി​ല്‍ വാ​ട്സ്പ്പില്‍ സന്ദേശമായി ​അയക്കുകയും വേണം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *