ഉറങ്ങാന്‍ സമയം കിട്ടുന്നില്ല… യു എ ഇയിലെ പകുതി പേരും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു

ദുബൈ: സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഉറക്കം കുറയ്ക്കുമെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. യു എ ഇയില്‍ പകുതിയോളം പേര്‍ ഉറങ്ങാനായി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നവരാണെന്ന് സ്വീഡിഷ് ഫര്‍ണീഷിംഗ് റീട്ടെയ്ലറായ അകിയ നടത്തിയ സര്‍വേ. ഏഴ് മണിക്കൂറോളം ഉറങ്ങുന്നവരാണ് പൊതുവേയുള്ളത്.

ജോലിഭാരം, കുട്ടികള്‍, ടെക്നോളജി എന്നിങ്ങനെ പല കാരണങ്ങളും ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും കൂടുതല്‍ സമയം ഉറങ്ങാനായി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നവരാണ്. ഉറങ്ങാനായി വേണ്ടിവന്നാല്‍ ജീവിത പങ്കാളിയെ പോലും ഉപേക്ഷിക്കുമെന്ന് വരെ പറഞ്ഞുവെച്ചു സര്‍വേയില്‍ പങ്കെടുത്ത ചിലര്‍. നാലില്‍ ഒന്നാണ് ഇവരുടെ അനുപാതം.

രാവിലെ ഉറങ്ങി എണീക്കുമ്പോള്‍ ജീവിത പങ്കാളിയുടെ മുഖം കാണുന്നതിന് മുന്‍പേ ഫോണ്‍ നോക്കുന്നവരാണ് അറുപത് ശതമാനം പേരും. അഞ്ച് മിനിട്ടെങ്കിലും ഫോണ്‍ പരിശോധിച്ചിട്ടേ മറ്റ് കാര്യങ്ങള്‍ക്ക് മുതിരാറുള്ളുവെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *