ദുബായ്: ദുബായില്‍ മാത്രം ഈ വര്‍ഷം ഇതുവരെ 5.7 മില്ല്യണ്‍ വിസ അപേക്ഷകള്‍ പ്രോസസ് ചെയ്തതായി അധികൃതര്‍. വിസ അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ നിരവധി ആളുകളും കമ്പനികളും ഇതിനെ ആശ്രയിക്കുന്നതായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വ്യക്തമാക്കി. അതിനാല്‍ത്തന്നെ വിസ ഓഫിസുകളില്‍ തിരക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. ആളുകളുടെ ബുദ്ധിമുട്ടിനും കുറവ് വന്നു.
5.7 മില്ല്യണ്‍ വിസ പെര്‍മിറ്റുകളില്‍ 1.9 മില്ല്യണ്‍ റെസിഡന്‍സി വിസകളും 4.6 മില്ല്യണ്‍ എന്‍ട്രി പെര്‍മിറ്റ് വിസകളും ആണ്. 2018ഓടെ 80% ഗവണ്മെന്റ് സര്‍വീസുകളും ഓണ്‍ലൈന്‍ വഴി പ്രോസസ് ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.