യു.എ.ഇയിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രാവലര്‍ ക്ലിനിക് സന്ദര്‍ശിക്കാന്‍ മറക്കരുത്

single1

ദുബായ് : യാത്ര പുറപ്പെടാനൊരുങ്ങുന്നവര്‍ നിര്‍ബന്ധമായും ട്രാവലര്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ച് പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്നും മറ്റ് പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണമെന്നും ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയം.

യുഎഇയില്‍ താമസമാക്കിയ മറ്റ് രാജ്യക്കാര്‍ക്ക് ഇതിനായി ചെറിയ ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും. അല്‍ മുഹൈസ്‌നാ സെന്റര്‍, എത്തിഹാദ് സെന്റര്‍ എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്. പുറംരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിബന്ധനകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ട്രാവലര്‍ ക്ലിനിക്കുകള്‍ ഇതിനായി തുറന്നിട്ടുണ്ട്. യാത്രയ്ക്കിടെ ആരോഗ്യം സംരക്ഷിക്കാനെടുക്കേണ്ട മുന്‍കരുതലുകളും മറ്റ് നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും.

മലേറിയ, രക്തസമ്മര്‍ദ്ദം, കാലാവസ്ഥാ വ്യതിയാനം കാരണം തൊലിയിലുണ്ടാകുന്ന അര്‍ജ്ജി, ഫുഡ് പോയിസണ്‍ എന്നിവയെക്കുറിച്ചെല്ലാം ഇവിടെ നിന്നും വിവരങ്ങള്‍ ലഭ്യമാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *