മസ്കറ്റില്‍ കാറില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഒമാന്‍ : മസ്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മസ്കത്തില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ജഅലാന്‍ ബനീ ബുഅലിയിലായിരുന്നു സംഭവം. മൂന്നും അഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ കാര്‍ നിര്‍ത്തിയിട്ട് പോയപ്പോള്‍ ലോക്ക് ചെയ്യാന്‍ മറന്നതാണ് അപകടത്തിലേക്ക് വഴിവെച്ചത്. വീട്ടില്‍ ബന്ധുക്കളെല്ലാം ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. കുട്ടികളെ കാണാനില്ലെന്ന് തിരച്ചറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലുണ്ടായിരുന്നവര്‍ അന്വേഷണം തുടങ്ങിയിരുന്നു.

സമീപത്തുള്ള ബന്ധുവീട്ടിലും അന്വേഷിച്ചു. ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് കാറിനുള്ളില്‍ പരിശോധിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു. കാറിനുള്ളിലെ അസഹ്യമായാ ചൂടായിരിക്കാം കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പകല്‍ സമയങ്ങളില്‍ ഈ പ്രദേശത്ത് 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോകുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *