മരുഭൂമിയില്‍ കുടുങ്ങിയ യൂറോപ്യന്‍ ടൂറിസ്റ്റുകള്‍ക്ക് ദൈവദൂതനായി യുഎഇ പൗരന്‍

single1

ഷാര്‍ജ: വെള്ളവും വാഹനത്തില്‍ ഇന്ധനവുമില്ലാതെ യുഎഇയിലെ മരുഭൂമിയില്‍ കുടുങ്ങിയ യൂറോപ്യന്‍ ടൂറിസ്റ്റുകള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം സഹായമെത്തി.

അല്‍ ദൈദ് മരുഭൂമിയില്‍ സന്ദര്‍ശനത്തിന് ബൈക്കിലായിരുന്നു ടൂറിസ്റ്റുകള്‍ എത്തിയിത്. എന്നാല്‍ മരുഭൂമി യാത്രയ്ക്കിടെ ഇരുവര്‍ക്കും വഴിതെറ്റി. കുറേ കറങ്ങിയതോടെ വാഹനത്തിലെ ഇന്ധനവും തീര്‍ന്നു. കയ്യിലെ വെള്ളം കൂടി തീര്‍ന്നതോടെ മരുഭൂമിയില്‍ കുടുങ്ങിയ ഇവരുടെ ശരീരം നിര്‍ജ്ജലീകരണം കാരണം ക്ഷീണിക്കുകയും ചെയ്തു. ഈ സമയമാണ് യുഎഇ പൗരനായ അലി റാഷിദ് തന്റെ കാറില്‍ സ്ഥലത്തെത്തിയത്. സംഭവത്തിന്റെ ഗൗരവം മനസ്സിലായ ഇദ്ദേഹം ഷാര്‍ജ പൊലീസിന് ഫോണ്‍ ചെയ്യുകയും, ടൂറിസ്റ്റുകള്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കുകയും ചെയ്തു.

പൊലീസിന്റെ സഹായത്തോടെ പുറത്തെത്തിയ ടൂറിസ്റ്റുകള്‍ക്ക് തന്റെ വീട്ടില്‍ ഉഗ്രനൊരു വിരുന്നും നല്‍കിയിട്ടാണ് റാഷിദ് മടക്കിയയച്ചത്. ടൂറിസ്റ്റുകളുടെ പേരുകളോ രാജ്യമോ അധികൃതര്‍ പുറത്തു വിടാന്‍ തയ്യാറായില്ല. സോഷ്യല്‍ മീഡിയ റാഷിദിനെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *