ശരീരം പോഷിപ്പിക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാറുണ്ടോ ; ചിലപ്പോള്‍ നിങ്ങള്‍ തട്ടിപ്പിന് ഇരയായേക്കാം

യുഎഇ : ശരീരം പോഷിപ്പിക്കാന്‍ എന്ന പേരിലെത്തുന്ന ‘ബോഡി ബില്‍ഡിങ്’ മരുന്നുകള്‍ക്കെതിരെ കരുതുയിരിക്കണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം. ഇത്തരം അവകാശവാദങ്ങളുമായെത്തുന്ന മിക്ക മരുന്നുകളും മനുഷ്യരുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുത്തുമെന്നും, അത് ശാരീരികമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

പുരുഷന്മാരെ ലക്ഷ്യമിട്ടാണ് ഈ മരുന്നുകളില്‍ ഭൂരിഭാഗവും എത്തുന്നത്. ഇവയില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ വ്യതിചലിപ്പിക്കുന്ന എനര്‍ജൈസറുകള്‍, സിന്തറ്റിക് മെയ്ല്‍ ഹോര്‍മോണ്‍ ബൂസ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആന്തരികമായ മുറിവിനൊപ്പം വൃക്ക, കരള്‍ എന്നിവയെയും ബാധിക്കുന്നവയാണ്. ചിലപ്പോള്‍ മരണത്തിന് വരെ ഇത് കാരണമായേക്കാം.

ഇതിനു പുറമെ മുടികൊഴിച്ചില്‍, ഡിപ്രഷന്‍, ദേഷ്യം തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, രക്തം കട്ടപിടിക്കല്‍ എന്നിവയും പാര്‍ശ്വഫലങ്ങളാണ്. ഇത്തരം മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കരുതെന്ന് ആശുപത്രികള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *