സ്കൂള്‍ പ്രദേശങ്ങളിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക ; ജാഗ്രത നിര്‍ദ്ദേശവുമായ് യു എ ഇ അധികൃതര്‍

single1

ദുബായ് : സ്‌കൂളിനോട് അടുത്തുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡ്രൈവര്‍മാരോട് യുഎഇ അധികൃതര്‍. ഈയാഴ്ച സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട മുന്നറിയിപ്പിലാണ് ദി നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ ഇക്കാര്യം പ്രത്യേകം പറയുന്നത്.

സ്‌കൂള്‍ പ്രദേശങ്ങളില്‍ അനുവദനീയ വേഗത മറികടക്കാന്‍ ഒരിക്കലും പാടില്ല. സ്‌കൂള്‍ ബസുകള്‍ കടന്നുപോകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപകടഘട്ടങ്ങളില്‍ നാഷണല്‍ ആംബുലന്‍സ് കമ്മ്യൂണിക്കേഷന്‍സ് സെന്ററുമായി ബന്ധപ്പെടാന്‍ 998 എന്ന നമ്പര്‍ ഉപയോഗിക്കുക. നാഷണല്‍ ആംബുലന്‍സ് 998 ആപ്പ് വഴിയും ബന്ധപ്പെടാം. ഉടന്‍ തന്നെ സംഭവസ്ഥലത്തേയ്ക്ക് ആംബുലന്‍സ് എത്തുന്നതായിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *