യു.എ.ഇ. പാസ്‌പോര്‍ട്ടിന് ഒന്‍പതാം റാങ്ക്…157 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വീസ ഇല്ലാതെ യാത്ര ചെയ്യാം

ദുബായ്: ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഒന്‍പതാമത്തെ പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേത്. ഇനി മുതല്‍ യു.എ.ഇ. പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 157 രാജ്യങ്ങളില്‍ മുന്‍കൂര്‍വിസ ഇല്ലാതെ യാത്രചെയ്യാം. യു.എ.ഇ. പൗരന്മാര്‍ക്ക് 112 രാജ്യങ്ങളില്‍ വിസ ഇല്ലാതെതന്നെ സന്ദര്‍ശനം നടത്താം. 45 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ കിട്ടും . യു.എ.ഇ. സ്വദേശികള്‍ക്ക് ലോകത്തിലെ 41 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മാത്രമാണ് ഇനി മുന്‍കൂര്‍വിസ വേണ്ടത് .

യു.എ.ഇ. പാസ്‌പോര്‍ട്ടിന്റെ ശക്തികൂടിയ കാര്യം വിദേശകാര്യ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആണ് അറിയിച്ചത്. പാസ്‌പോര്‍ട്ടിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് യു.എ.ഇ. നേരത്തേതന്നെ നടപടികള്‍ തുടങ്ങിയിരുന്നു. 2021 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ശക്തിയേറിയ അഞ്ചാമത്തെ പാസ്‌പോര്‍ട്ട് എന്ന നേട്ടം കൈവരിക്കുകയാണ് യു.എ.ഇ.യുടെ ലക്ഷ്യം.

പുതിയ പട്ടികപ്രകാരം സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ട് ആണ് ഒന്നാമത്. സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 166 രാജ്യങ്ങളില്‍ മുന്‍കൂര്‍വിസ ഇല്ല്‌ലാതെ യാത്രചെയ്യാം. അമേരിക്ക, ജര്‍മനി, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, നോര്‍വേ, നെതര്‍ലന്‍ഡ്സ്, ദക്ഷിണ കൊറിയ എന്നീ രാജ്യക്കാര്‍ക്ക് 165 രാജ്യങ്ങളില്‍ എളുപ്പത്തില്‍ സന്ദര്‍ശനം നടത്താം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *