യുഎഇയില്‍ സ്ഥിരപ്പെടുത്തിയ പൊതു-സ്വകാര്യമേഖലാ അവധി ദിനങ്ങളിവയാണ്

single1

ഷാര്‍ജ; യുഎഇയില്‍ പുതുവര്‍ഷത്തില്‍ പൊതുമേഖലയില്‍ ലഭിക്കുക 15 അവധി ദിനങ്ങള്‍. സ്വകാര്യ മേഖലയ്ക്ക് പതിനൊന്നു അവധി ദിവസങ്ങളും 2018ല്‍ ലഭിക്കാനാണ് സാധ്യത. ചില അവധി ദിനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ചു മാറിമറിയുമെങ്കിലും സ്ഥിരപ്പെടുത്തിയ അവധി ദിനങ്ങള്‍ പതിനാലും പതിനൊന്നും ആയിരിക്കും. രക്തസാക്ഷി ദിനം, ദേശീയ ദിനം, പുതുവല്‍സര ദിനം എന്നിവയാണ് സാഹചര്യത്തിന് അനുസരിച്ച് മാറുക. വെള്ളിയാഴ്ച അവധി ദിനം വരുന്ന സന്ദര്‍ഭങ്ങള്‍ക്ക് പകരം അവധി ദിനം ലഭിക്കുന്നതോടെ അവധി കലണ്ടറില്‍ മാറ്റം വരും. 2018 ലെ ആദ്യ അവധി ജനുവരി ഒന്ന് തിങ്കളാഴ്ച അവസാനിച്ചു കഴിഞ്ഞാല്‍ അടുത്ത അവധി ലഭിക്കാന്‍ ഏപ്രില്‍ പതിമൂന്നു വരെ കാത്തിരിക്കണം. ഇസ്രാ, മിഅറാജ് അവധി ആയ അന്ന് വെള്ളിയാഴ്ചയാണ്. ഇതിനു പകരം അവധി വ്യാഴമാകുമോ എന്നത് അധികൃതരുടെ പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കും. പിന്നീട് ചെറിയ പെരുന്നാള്‍ ദിനത്തോട് അനുബന്ധിച്ചു മൂന്നു അവധി ദിനങ്ങള്‍, അവധി ജൂണ്‍ മാസത്തില്‍ ലഭിക്കും.

നാല് അവധികള്‍ ഒന്നിച്ചു ലഭിക്കുന്ന ഓഗസ്റ്റ് മാസമായിരിക്കും പ്രവാസികളുടെ പ്രിയമാസം. ഓഗസ്റ്റ് ഇരുപത് തിങ്കള്‍ അറഫ സംഗമ ദിന അവധി, ചൊവ്വ ബലിപെരുന്നാള്‍ ദിനം അവധി ലഭിക്കും . തുടര്‍ന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലും പെരുന്നാള്‍ അവധികളില്‍ ആയിരിക്കും. ഹിജ്ര വര്‍ഷം സെപ്തംബര്‍ പതിനൊന്നു ചൊവ്വ ആയിരിക്കുമെന്നാണ് സൂചന. നവമ്പര്‍ 30 വെള്ളി സ്മരണ ദിനം ആയതിനാല്‍ പകരം അവധി ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഡിസംബര്‍ രണ്ട്, മൂന്ന് ദിനങ്ങള്‍ ദേശീയ ദിന അവധി കൂടി ലഭിക്കുന്നതോടെ 2018 ലെ അവധികളും അവസാനിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *