റമദാന്‍; അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഈ സമയങ്ങളില്‍…

അബുദാബി: റമദാന്‍ കാലത്ത് വലിയ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാവുന്ന സമയം അബുദാബി പോലീസ് പുറത്തിറക്കി. ജോലിക്കാരുടെ ട്രക്ക് ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ രാവിലെയും വൈകുന്നേരങ്ങളിലും നിരത്തിലിറക്കാന്‍ പാടുള്ളതല്ല. 50 അല്ലെങ്കില്‍ അതില്‍ അധികം യാത്രക്കാരുമായുള്ള വാഹനങ്ങള്‍ക്കും നിരത്തില്‍ ഇറക്കുന്നതില്‍ നിയന്ത്രണം ഉണ്ടാകും.

വലിയ വാഹനങ്ങള്‍ക്ക് രാവിലെ 8 മണി മുതല്‍ 10വരെയും,ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെയും നിരത്തിലിറങ്ങാം. റമദാന്‍ ആയതുകൊണ്ട് ഗതാഗതക്കുരുക്കിന് സാധ്യതകളേറെയാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വലിയ വണ്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദേശീയപാതകളിലുള്‍പ്പടെ വേഗതയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *