പകരത്തിനു പകരമായ് കണ്ണ് വേണ്ട ; പ്രതിക്ക് മാപ്പ് നല്‍കി കാഴ്ച നഷ്ടപ്പെട്ടയാൾ

single1

റിയാദ്:  തന്റെ കാഴ്‌ച നഷ്ടപ്പെടുത്തിയതിന്‌ പകരത്തിന്‌ പകരമായ്‌ കണ്ണ്‌ എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ അത്തരത്തിലുള്ള തീരുമാനം വേണ്ടായെന്നും പ്രതിക്ക്‌ മാപ്പ്‌ നല്‍കാന്‍ തീരുമാനിച്ച്‌ കണ്ണ്‌ നഷ്ടപ്പെട്ടയാള്‍. വലതു കണ്ണിന്റെ കാഴ്‌ച ശക്തി അക്രമണത്തിലൂടെ നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയില്‍ നിന്നാണ്‌ പ്രതിക്ക്‌ സൗദി സ്വദേശിയായ ഹമാദ്‌ ബിന്‍ മിസ്‌ഫര്‍ അല്‍ഖന്‍ഫരിയാണ്‌ മാപ്പ്‌ നല്‍കിയത്‌.

ഹാമാദിന്റെ വലത് കണ്ണിന്റെ കാഴ്ച പ്രതിയുടെ ആക്രമത്തിലൂടെ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ തന്റെ വലിയ മനസിന്റെ കാരുണ്യം കൊണ്ട്   കണ്ണിന് പകരം കണ്ണ് എന്ന കോടതി വിധിയെ മാറ്റി എഴുതിയിരിക്കുകയാണ് ഹമാദ്. പ്രതിക്ക് മാപ്പ് നൽകിയ സൗദി സ്വദേശിക്ക് റിയാദ് ആക്ടിങ് ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ഓഫീസിൽ സ്വീകരണം നൽകി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *