കാരുണ്യ ഹസ്തവുമായി സുഷമ സ്വരാജ്; ദുബായിലുള്ള പാക്ക് പൗരന്‍ മകന്‍റെ ഹൃദയ ചികിത്സക്ക് ഇന്ത്യയിലേക്ക്‌

ദുബായ് : കാരുണ്യ ഹസ്തവുമായി സുഷമ സ്വരാജ്; ദുബായിലുള്ള പാക്ക് പൗരന്‍ മകന്‍റെ ഹൃദയ ചികിത്സക്ക് ഇന്ത്യയിലേക്ക്‌സഹായം അഭ്യർഥിക്കുന്നവർക്ക് എന്നും കരുണയുടെ കൈകൾ നൽകുന്ന നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

പരാതികളും ആശങ്കകളും ആവശ്യങ്ങളും ജനങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചാലും ഉടൻ നടപടിയുമായി സുഷമയെത്തും. അതിന് രാജ്യങ്ങളുടെ അതിർത്തിയോ കൊടിയുടെ നിറമോ പ്രശ്നമല്ല. സുഷമ സ്വരാജ് എന്ന ഭരണകർത്താവിന്റെ സഹായം ഇത്തവണ ലഭിച്ചത് യുഎഇയിൽ താമസിക്കുന്ന പാക്ക് പൗരന്റെ മകനാണ്.

ഹൃദയത്തിന് അപൂർവതരം രോഗം ബാധിച്ച പാക്ക് ബാലന്റെ ചികിൽസയ്ക്ക് ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന്, പിതാവ് തൗഖിൽ അലി സുഷമയോട് ട്വിറ്ററിൽ സഹായം അഭ്യർഥിച്ചു. ‘ആശങ്കപെടേണ്ട കാര്യമില്ലെന്നും താങ്കളുടെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയയ്ക്കായി വിസ അനുവദിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും’ സുഷമ മറുപടി നൽകി.

ശനിയാഴ്ചയാണ് തൗഖിൽ സുഷമയോട് ട്വിറ്ററിൽ അഭ്യർഥന നടത്തിയത്. ഞായറാഴ്ച രാവിലെ തന്നെ അദ്ദേഹത്തിന് ആശ്വാസം നൽകുന്ന മറുപടിയുമായി സുഷമ സ്വരാജ് എത്തി. ‘മാഡം, ഞങ്ങളുടെ മകന് സിസിടിജിഎ എന്ന ആപൂർവമായ ഹൃദ്‍രോഗമാണ്. ഹൃദയം തുറന്നുള്ള ഒാപ്പറേഷനാണ് വേണ്ടത്.

പാക്കിസ്ഥാനിൽ ഇത്തരം സർജറി മുൻപ് നടത്തിയിട്ടില്ല. യുഎഇയിൽ ചികിൽസ ഉണ്ടെങ്കിലും ഇന്ത്യയിലാണ് ഇതിനുള്ള വിദഗ്ദർ ഉള്ളത്. ഇന്ത്യയുടെ സഹായം ആവശ്യമുണ്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വഴി സെപ്റ്റംബർ 18ന് വീസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്’– ഇങ്ങനെയാണ് കുഞ്ഞിന്റെ പിതാവ് തൗഖിൽ ട്വിറ്ററിൽ സുഷമയോട് അഭ്യർഥിച്ചത്. ഉടൻ തന്നെ പരിഹാരവുമായി മന്ത്രിയെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *