അസുഖം മാറാൻ മാതാവ് അയച്ചുകൊടുത്ത വസ്തുക്കൾ ഗൾഫിലുള്ള മകനു കുരുക്കായി

അൽഐൻ: ∙ അസുഖം മാറാൻ മാതാവ് അയച്ചുകൊടുത്ത വസ്തുക്കൾ മകനെ കോടതി കയറ്റി. തപാലിൽ എത്തിയ വസ്തു കസ്റ്റംസ് പരിശോധിച്ചതിനെ തുടർന്നാണ് മകനോടൊപ്പം മന്ത്രത്തകിടുകളും അനുബന്ധ വസ്തുക്കളും കോടതി കയറിയത്. മുപ്പത് വയസ്സുള്ള പ്രവാസി നാട്ടിലുള്ള മാതാവിനെ വിളിച്ചു തന്റെ രോഗവിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. മകന്റെ രോഗം കേട്ടശേഷം മനസ്സലിഞ്ഞ  മാതാവ് അറിയാവുന്ന മന്ത്രവാദിയിൽ നിന്നും ഏലസ്സും തകിടും തുണിക്കഷണത്തില്‍ എഴുതി തയാറാക്കിയ വസ്തുക്കളും  മകന് തപാൽ വഴി അയച്ചു കൊടുത്തു.

കടൽ കടന്നെത്തിയ കനമുള്ള പൊതിയില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ കൂടുതല്‍ പരിശോധയ്ക്ക് വിട്ടു. തുറന്നു നോക്കിയപ്പോൾ മന്ത്രവാദവും മാരണവും നടത്തുന്ന പലയിനം വസ്തുക്കൾ. പൊലീസ് വിലാസം നോക്കി കേസെടുത്തു. അൽഐൻ ക്രിമിനൽ കോടതിയിൽ എത്തിയ കേസിൽ ഉരുപ്പടി ഉടമയ്ക്ക് 5000 ദിർഹം പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

വിധിക്കെതിരെ പരാതിക്കാരൻ അപ്പീൽ കോടതിയെ സമീപിച്ചു. പാർസലായി എത്തിയ വസ്തുക്കൾ മതകാര്യ വകുപ്പിലെ പണ്ഡിതന്മാരുടെ സന്നിധ്യത്തിൽ പരിശോധിക്കാൻ കോടതി പ്രതിനിധിയെ നിയമിച്ചു.

മാതാവ് അയച്ചുകൊടുത്ത വസ്തുക്കളിൽ മകൻ കുറ്റക്കാരല്ലെന്നും മറ്റു ലക്ഷ്യങ്ങൾ ഒന്നും ഇയാൾക്കില്ലെന്നും കോടതി പ്രതിനിധി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മകനെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *