വനിതാ പ്രവാസികളുടെ സുരക്ഷ…നോര്‍ക്കയില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി

ദുബായ്: നോര്‍ക്കയില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തേക്ക് പോകുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണിത്. ദുബായിയില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി മലയാളികള്‍ക്ക് അനുകൂലമായ നിരവധി പ്രഖ്യാപനങ്ങളാണ് ലോക കേരള സഭയില്‍ മുഖ്യമന്ത്രി നടത്തിയത്. വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്ന സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ചൂഷണം തടയാന്‍ നോര്‍ക്കയിലെ വനിതാ സെല്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്‍.ആര്‍.ഐ കണ്‍സ്ട്രക്ഷന്‍ കമ്ബനി രൂപവത്കരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. പ്രവാസികള്‍ക്ക് ഈ കമ്ബനിയില്‍ നിക്ഷേപം നടത്താം. എന്‍.ആര്‍.ഐ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും. എന്‍.ആര്‍.ഐ ബാങ്കിന്റെ പ്രായോഗികതയും സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഹൈപവര്‍ കമ്മിറ്റി രൂപവത്കരിക്കും. പ്രവാസികള്‍ക്ക് ഡിവിഡന്റ് നല്‍കുന്ന നിക്ഷേപ പദ്ധതി ഉടന്‍ തുടങ്ങും. ലോകമെങ്ങുമുള്ള മലയാളികളുടെ നന്മ ഉദ്ദേശിച്ചാണ് ലോക കേരള സഭ ചേരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *