ഒമാനില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കി…ജൂണ്‍ മുതല്‍ ആഗസ്ത് വരെ വിശ്രമ ആനുകൂല്യം

മസ്‌കറ്റ്: ചൂട് കടുത്തതിനെ തുടര്‍ന്ന് തുറന്ന സ്ഥലത്തു ജോലി ചെയ്യുന്നതൊഴിലാളികള്‍ക്ക് ഒമാന്‍ വാണിജ്യ നിയന്ത്രണ സമതി മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിച്ചിട്ടുള്ളത് .വിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും ലഭിക്കും.

ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ ഉച്ചകഴിഞ്ഞ് 12.30 മുതല്‍ 3:30 വരെയാണ് ഒമാന്‍ വാണിജ്യ നിയന്ത്രണ സമതി വിശ്രമ സമയം അനുവദിച്ചിരിക്കുന്നത് . തുറന്ന സ്ഥലത്തു ജോലി ചെയ്യുന്ന തൊഴിലാളികളെ അനുവധിച്ചിട്ടുള്ള വിശ്രമ സമയത്തു ജോലി ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നത് തൊഴില്‍ നിയമ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി .

100 ഒമാനി റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ. തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ തൊഴില്‍ സ്ഥല ഒരുക്കണമെന്ന് നിര്‍ദ്ദേശങ്ങളില്‍ ഉള്‌പെടുത്തിയിട്ടുണ്ട് . കഠിന ചൂട് കാരണം തൊഴില്‍ സമയങ്ങളില്‍ ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കുവാന്‍ തൊഴില്‍ ഇടങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണം .

മലയാളികള്‍ അടക്കം ആയിരക്കണക്കിന് തൊഴിലാളികളാണ് പകല്‍ സമയം കനത്ത വെയിലിലും ചൂടിലും ജോലി ചെയ്തു വരുന്നത് .ഒമാന്‍ വാണിജ്യ നിയന്ത്രണ സമിതിയുടെ ഈ പ്രഖ്യാപനം തുറന്ന സ്ഥലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസം തന്നെയാകും. ജൂണ്‍ ഒന്ന് മുതല്‍ ഉച്ച വിശ്രമം പ്രാബല്യത്തില്‍ വരും .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *